താളുകള്‍

Monday 28 February 2011

നാഗലിങ്കപുഷ്പം.Couroupita guianensis

ഓം നമോ ഭഗവതേ .. രുദ്രായ...


നാഗലിങ്കപുഷ്പം
കുറെ നാളായി എന്റെ വീട്ടില്‍ ഒരു മരം നില്‍ക്കുന്നു അതെന്താണെന്ന് ചോദിച്ചിട്ട് ആര്‍ക്കും കൃത്യമായി അറിയില്ല ..അങ്ങനെ രണ്ടു മാസം മുന്‍പ് അതില്‍ കുറച്ചു കായകളും തുടര്‍ന്ന് പൂക്കളും ഉണ്ടായപ്പോള്‍ ആണ് ആ മരം ഒരു പുലി ആയിരുന്നെന്നു മനസിലായത് ..
അത് നാഗലിങ്ക വൃക്ഷം ആണത്രെ..!! ഇംഗ്ലീഷ്  നെയിം Couroupita guianensis
പിന്നെ പോടീ പൂരമായി വീട്ടില്‍ എല്ലാവര്ക്കും ഒരു പേടി , ഇതു വീട്ടില്‍ വളര്‍ത്താമോ ? ദോഷമല്ലേ ?, വെട്ടി കളയാം  അങ്ങനെ ഒരു നൂറു  സംശയങ്ങള്‍ ..
സംഭവം എന്തന്നറിയാന്‍ ഞാന്‍ ചെന്ന് നോക്കി ഈ വക കാര്യങ്ങളിലൊക്കെ എനിക്ക് കുറച്ചു ഇന്റെറെസ്റ്റ് ഉള്ളതുകൊണ്ട് ഞാന്‍ നെറ്റില്‍ details തപ്പി


ഇതു ശിവനു പ്രീയപെട്ട പൂക്കളില്‍ ഒന്നാണ് അത്രെ  , ശിവ ക്ഷേത്രങ്ങളില്‍ ഈ വൃക്ഷം ഉണ്ടാകുമെന്നും ,ഇതു ഒരു ആയുര്‍വേദിക് വൃക്ഷം ആണെന്നും അറിയാന്‍ സാദിച്ചു.
ഏതായാലും എനിക്ക് സംഭവം ഇഷ്ടപ്പെട്ടു ഞാന്‍ കുറെ ഫോട്ടോസും എടുത്തു മൊബൈലില്‍ .
പിന്നെ ആ പൂവ് detail ആയി നോക്കിയപ്പോ  അതിനു ആ പേര് വന്നതില്‍ യാതൊരു അതിശയോക്തിയും എനിക്ക് തോന്നിയില്ല ഇതിലും നല്ലൊരു പേര്  ആ പൂവിനിടാന്‍ പറ്റില്ല .
ശിവലിംഗത്തെ ഒരു സര്‍പ്പം കവര്‍ ചെയ്യുന്ന  പോലുള്ള രൂപം അതിനുണ്ട്, അതിനു എന്തോ വല്ലാത്തൊരു ആകര്‍ഷണീയതയും  എനിക്ക് തോന്നി ,പൂവിന്റെ ഇതളുകളും അടിയിലെ ആ പ്രതലവും മാറ്റിയാല്‍ ശരിക്കും ഒരു കുഞ്ഞു ശിവലിംഗം തന്നെ ..
ഏതായാലും സൗത്ത് ഇന്ത്യയില്‍ ഇതു കൂടുതലായി കണ്ടുവരാറുണ്ട് അത്രെ  . അപ്പോ ഇത് അത്ര റയര്‍  ഒന്നും അല്ല എന്നും മനസിലായി ..
ഏതായാലും നിങ്ങള്‍ കൂടെ ഒന്ന് കണ്ടു നോക്ക് ..( കൂടുതല്‍ details ഉണ്ടെങ്കില്‍ അതും പറയണേ ..  )

അത് നാഗലിങ്ക വൃക്ഷം



നാഗലിങ്കപുഷ്പം


പൂവിന്റെ മൊട്ട് (കായ)

ബാക്കി ഭാഗങ്ങള്‍






hws this ...???


Sunday 27 February 2011

dear saumya...ആദരാഞ്ജലി കള്‍

                                             ആദരാഞ്ജലി കള്‍
                                                                    
നമ്മുടെ  സസ്യ ശ്യാമള കോമള കേരളത്തില്‍ മലയാളിയുടെ കണ്മുന്നില്‍ കുറച്ചു ദിവസം മുന്‍പ് നടന്ന ഒരു നടുക്കം ..അതായിരുന്നു " സൌമ്യ"
ഇപ്പോ അത്  ആളുകള്‍ മറന്നു തുടങ്ങിയപോലെ ..
സാദാരണ പോലെ അന്നും ജോലി കഴിഞ്ഞു വീട്ടില്‍ വരുകയായിരുന്ന സൌമ്യ കാലന്‍ ഒറ്റക്കയ്യില്‍ കൊലക്കയരുമായി തന്നെ തേടി വരുന്ന വിവരം അറിഞ്ഞു കാണില്ല ..

ഇന്ത്യന്‍ റെയില്‍വേ കണ്ട അതി ദാരുണമായ ഒരു വാര്‍ത്തയും  കേട്ടുകൊണ്ടാണ് പിറ്റേന്ന് നമ്മള്‍ ഉണര്‍ന്നത് ..
പിന്നീടങ്ങോട്ടു, പുകിലായി, ഓട്ടമായി ..
മമതമേടം ഖേദം പ്രകടിപ്പിക്കുന്നു, മന്ത്രി വരുന്നു ,മനുഷ്യാവകാശ കമ്മീഷന്‍ വരുന്നു , സ്ത്രീ സംഘടന കള്‍  വരുന്നു , ചാനലുകാര്‍, പത്രക്കാര്‍ അങ്ങനെ അങ്ങനെ..
നാലാള്‍ കൂടുനിടതൊക്കെ ഇതായി സംസാരം ,അയ്യോ കഷ്ടം,ക്രൂരമായിപോയി..
എന്നിട്ടോ ..ഒരു ആഴ്ച , അത്രെ ഉണ്ടായിരുന്നുള്ളൂ മലയാളിക്ക് ആ ന്യൂസ്‌
സൌകര്യ പൂര്‍വ്വം നമ്മള്‍ സൗമ്യയെ മറന്നു ..ഇനി മറന്നില്ലെങ്കില്‍
സാരമില്ല വേഗം മറക്കും കാരണം നമുക്കൊക്കെ തിരക്കല്ലേ ..എന്തിനാ തിരക്ക് ആവൊ അറിയില്ല
എന്റെ മകളോ പോയി അവള്‍ക്കുണ്ടായ പോലെ ഇനി ഒരു പെണ്ണിനും ഈ ഗതി വരുത്തല്ലേ ദൈവമേ എന്ന്  സൌമ്യയുടെ അമ്മ കരഞ്ഞു പറഞ്ഞത് മറക്കാന്‍ സമയമായിട്ടില്ല . ഇതിനു മുന്‍പും പല അമ്മമാരും മക്കളും ഇവിടെ കരഞ്ഞിട്ടുണ്ട് സൗകര്യം പോലെ എല്ലാം നമ്മള്‍ മറന്നു .
നാളെ ഈ ഗോവിന്ദന്‍ നമുക്ക് മുന്നില്‍കൂടെ ഒറ്റ കയ്യും വീശി പോകുന്നതും നമ്മള്‍ കാണും അവനെ രക്ഷിക്കാനും ഇവിടെ മനുഷ്യാവകാശ സംഘടന കളും തേങ്ങാ കൊലേം എല്ലാം കാണും ഒടുക്കം എനിക്ക് വട്ടാണേ എന്നും പറഞ്ഞു പുള്ളി escape  ആകും .
അവനവനു പോള്ളുബോളെ  നമ്മളൊക്കെ പഠിക്കു .
ഇതുപോലുള്ള പല ഗോവിന്ദന്‍മാരും ഇനിയും ബാക്കി കാണും ഇനിയും മറ്റൊരു സൌമ്യ മരിക്കുമ്പോ  അത് ന്യൂസ്‌ ആക്കാനും അത് വിറ്റു കാശ് ആക്കാന്‍ നോക്കി ഇരിക്കുന്ന മീഡിയ മാനിയാക്കുകളും കാണും .
പട്ടാപകല്‍ ആണുങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യ , തിരിച്ചു വീട്ടില്‍ എത്തിയാല്‍ പറയാം എത്തി എന്ന് പിന്നെ അല്ലെ പെണ്ണുങ്ങള്‍ .ചത്ത്‌ കഴിയുമ്പോ കണ്ണീരും കയ്യും കൊണ്ട് വരും രണ്ടു ദിവസം ടീവികാര്‍ക്കും പത്രക്കാര്‍ക്കും കൊളായി ,ആരെയും കുറ്റം പറയാന്‍ പറ്റില്ല ഞാനും നിങ്ങളും എല്ലാ അര്‍ത്ഥത്തിലും courrect ആണോ?
മനുഷ്യരെ വെടിവച്ചു കളിച്ച കസബിനു വധ ശിക്ഷ കൊടുത്തതിനെതിരെ അപ്പീല്‍ പോയതും ,ഇന്ത്യയെ നശിപ്പിക്കാന്‍ തരം നോക്കി നടക്കുന്ന ചൈനയെ promote ചെയ്യുന്നതും (maid in china)..നമ്മള്‍ ആണെന്ന് മറക്കണ്ട .എന്നിട്ടോ റെയില്‍വേക്ക് കുറ്റം പോലീസ് നു കുറ്റം.. പാവം പോലീസ് എന്നാ ചെയ്യാനാ .. ജന മൈത്രി അല്ലെ മൈ.ത്രി
സൌമ്യ കരയുന്നത് കേട്ടിട്ടും ശ്രദ്ടികാതെ പോയ ആ ചേട്ടായി ദേ ഏഷ്യാനെറ്റില്‍ വന്നു കഴിഞ്ഞ ദിവസം കരയുന്ന കണ്ടു ..അങ്ങനെ പുള്ളികാരനും ഫൈമസ് ആയി ............കഷ്ടം ..

അമ്മേം പെങ്ങളേം ,ശത്രുവിനേം മിത്രതേം തിരിച്ചറിയാന്‍ ഇനി എങ്കിലും  നമുക്ക് സാദിക്കട്ടെ അതേ ഇനി ഈ സഹോദരി സൌമ്യക്കും മറന്നു കഴിഞ്ഞതും നമ്മള്‍ അറിയാതെ പോയതുമായ മറ്റു സൌമ്യമാരുടെയും ആത്മാവിനു വേണ്ടി നമുക്ക് ചെയ്യാനുള്ളൂ ....

 
ഇതുപോലുള്ള പട്ടികളെ കല്ലെറിഞ്ഞു കൊല്ലുക....

Saturday 26 February 2011

മുന്നാറിലെ ഒരു ഭംഗിയെ ....

മുന്നാറിലെ ഒരു ഭംഗിയെ ....

ഈ കഴിഞ്ഞ ദിവസം മുന്നാര്‍ പോയിരുന്നു അപ്പൊ എടുത്ത ചില ഫോട്ടോസ്  ഞാന്‍ അപ്പ്‌ ലോഡ് ചെയ്യുന്നു ..

എന്‍റെ കേരളം എത്ര സുന്ദരം എന്നാ ഉഷാ ഉതുപ്പ് പാടിയത് ഓര്‍മ്മയുണ്ടോ ..

ഇന്ത്യ യില്‍ എവിടെ എന്തൊക്കെ ഉണ്ടൊ അതൊക്കെ ഇവിടെ കേരളത്തിലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു .

ഉദാഹരണത്തിന് തമിള്‍ നാട്ടില്‍  കൊടൈക്കനാല്‍ ഉം ഉട്ടിയും ഉണ്ടെങ്കില്‍ നമുക്കിവിടെ അതി സുന്ദരമായ മുന്നാര്‍ ,

പഴനിയും മധുരയും രാമേശ്വരവും പോലെ  നമുക്ക് ഗുരുവായുരും ശബരിമലയും ചോറ്റാനിക്കരയും ,

വെളാങ്ങന്നി പോലെ ഇവിടെ മലയാറ്റൂര്‍ .
അവിടെ രജനികാന്തും ,കമല്‍ ഹാസനും ഉണ്ടെങ്കില്‍ നമ്മളെന്താ മോശമാണോ ....
പദ്മശ്രീ ,ഭരത് ,ഡോട്ടര്‍ മമ്മുക്കയും
ലഫ്റ്നെന്റ്റ്കെര്‍ണല്‍  ,പദ്മശ്രീ, ഭരത് ലാലേട്ടനും നമുക്കുണ്ടല്ലോ ...

എന്തിനേറെ പറയുന്നു  തമിള്‍ നാട്ടിലെ തമിഴന്‍മാര്‍ വരെ ഇവിടെ ഉണ്ടല്ലോ അങ്ങനെ സസ്യ ശ്യാമള കോമള കേരളത്തില്‍ ആണ് നമ്മള്‍ എന്ന്നതില്‍ നമുക്കഭിമാനിക്കാം
മതി മതി ഇനി ഫോട്ടോ നോക്കിക്കോ ട്ടോ ...