താളുകള്‍

Thursday 22 March 2012

നിളയുടെ രോദനം

നിളയുടെ രോദനം

 കേരളത്തിന്റെ അഭിമാനമായി മാലോകര്‍ വാഴ്ത്തുന്ന ഭാരതപ്പുഴ, ഒട്ടനവധി കലകളുടെയും , കലാകാരന്മാരുടെയും , ആചാരാനുഷ്ടാനങ്ങളുടെയും പെറ്റമ്മ , പ്രീയപ്പെട്ടവരുടെ ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുവാന്‍ ശതകോടികള്‍ ഇതിനോടകം തര്‍പ്പണം ചെയ്തു കഴിഞ്ഞിരിക്കുന്നു ഇവിടെ .... മണല്‍ മാഫിയകള്‍ ഇന്ന് നിളയുടെ ഹൃദയം ചുരന്നു ചുരന്ന് വടുക്കള്‍ വീഴ്ത്തി പണം കൊയ്യുന്നു .. ആരുണ്ട് നിളയുടെ രോദനം കേള്‍ക്കാന്‍ ... ? മുരുകന്‍ കാട്ടാക്കട തന്റെ കവിതയില്‍ പറയുന്ന ഭഗീരഥനും ഇന്ന് എവിടെ ..? ഗായത്രി ചൊല്ലാന്‍ അരക്കുമ്പിള്‍ വെള്ളം പോലും നീക്കാതെ വില്‍ക്കാന്‍ മണല്‍മാഫിയ കാപാലികര്‍ അക്ഷരാര്‍ത്ഥത്തില്‍ കരാറുകെട്ടി കഴിഞ്ഞു ഇന്നിവിടെ .. എവിടെ നമ്മുടെ നിയമം .. ? എവിടെ നിയമ പാലകര്‍ ..? എവിടെ പോയി ഘോര ഘോരം വീമ്പു പറഞ്ഞു നടക്കുന്ന പരിസ്ഥിതി പരിപാലനക്കൂട്ടങ്ങള്‍ ..? എല്ലാം കണ്ടും കേട്ടും നമ്മെ ആണ്ടു വാഴുന്ന കപട രാഷ്ട്രീയ രാഷ്ഷസര്‍ വീണ്ടും ചിരിക്കുന്നു ......എല്ലാത്തിനും ഒടുക്കം അവരുടെ കൈകള്‍ കൊണ്ട് തന്നെ പവിത്രമായ ഈ ഭാരതപ്പുഴയ്ക്കും വൈകാതെ ഇനി തര്‍പ്പണം നടത്താം .അങ്ങനെ നിളയുടെ ആത്മാവിനെങ്കിലും നിത്യ ശാന്തി കിട്ടട്ടെ ...