താളുകള്‍

Monday, 28 February 2011

നാഗലിങ്കപുഷ്പം.Couroupita guianensis

ഓം നമോ ഭഗവതേ .. രുദ്രായ...


നാഗലിങ്കപുഷ്പം
കുറെ നാളായി എന്റെ വീട്ടില്‍ ഒരു മരം നില്‍ക്കുന്നു അതെന്താണെന്ന് ചോദിച്ചിട്ട് ആര്‍ക്കും കൃത്യമായി അറിയില്ല ..അങ്ങനെ രണ്ടു മാസം മുന്‍പ് അതില്‍ കുറച്ചു കായകളും തുടര്‍ന്ന് പൂക്കളും ഉണ്ടായപ്പോള്‍ ആണ് ആ മരം ഒരു പുലി ആയിരുന്നെന്നു മനസിലായത് ..
അത് നാഗലിങ്ക വൃക്ഷം ആണത്രെ..!! ഇംഗ്ലീഷ്  നെയിം Couroupita guianensis
പിന്നെ പോടീ പൂരമായി വീട്ടില്‍ എല്ലാവര്ക്കും ഒരു പേടി , ഇതു വീട്ടില്‍ വളര്‍ത്താമോ ? ദോഷമല്ലേ ?, വെട്ടി കളയാം  അങ്ങനെ ഒരു നൂറു  സംശയങ്ങള്‍ ..
സംഭവം എന്തന്നറിയാന്‍ ഞാന്‍ ചെന്ന് നോക്കി ഈ വക കാര്യങ്ങളിലൊക്കെ എനിക്ക് കുറച്ചു ഇന്റെറെസ്റ്റ് ഉള്ളതുകൊണ്ട് ഞാന്‍ നെറ്റില്‍ details തപ്പി


ഇതു ശിവനു പ്രീയപെട്ട പൂക്കളില്‍ ഒന്നാണ് അത്രെ  , ശിവ ക്ഷേത്രങ്ങളില്‍ ഈ വൃക്ഷം ഉണ്ടാകുമെന്നും ,ഇതു ഒരു ആയുര്‍വേദിക് വൃക്ഷം ആണെന്നും അറിയാന്‍ സാദിച്ചു.
ഏതായാലും എനിക്ക് സംഭവം ഇഷ്ടപ്പെട്ടു ഞാന്‍ കുറെ ഫോട്ടോസും എടുത്തു മൊബൈലില്‍ .
പിന്നെ ആ പൂവ് detail ആയി നോക്കിയപ്പോ  അതിനു ആ പേര് വന്നതില്‍ യാതൊരു അതിശയോക്തിയും എനിക്ക് തോന്നിയില്ല ഇതിലും നല്ലൊരു പേര്  ആ പൂവിനിടാന്‍ പറ്റില്ല .
ശിവലിംഗത്തെ ഒരു സര്‍പ്പം കവര്‍ ചെയ്യുന്ന  പോലുള്ള രൂപം അതിനുണ്ട്, അതിനു എന്തോ വല്ലാത്തൊരു ആകര്‍ഷണീയതയും  എനിക്ക് തോന്നി ,പൂവിന്റെ ഇതളുകളും അടിയിലെ ആ പ്രതലവും മാറ്റിയാല്‍ ശരിക്കും ഒരു കുഞ്ഞു ശിവലിംഗം തന്നെ ..
ഏതായാലും സൗത്ത് ഇന്ത്യയില്‍ ഇതു കൂടുതലായി കണ്ടുവരാറുണ്ട് അത്രെ  . അപ്പോ ഇത് അത്ര റയര്‍  ഒന്നും അല്ല എന്നും മനസിലായി ..
ഏതായാലും നിങ്ങള്‍ കൂടെ ഒന്ന് കണ്ടു നോക്ക് ..( കൂടുതല്‍ details ഉണ്ടെങ്കില്‍ അതും പറയണേ ..  )

അത് നാഗലിങ്ക വൃക്ഷം



നാഗലിങ്കപുഷ്പം


പൂവിന്റെ മൊട്ട് (കായ)

ബാക്കി ഭാഗങ്ങള്‍






hws this ...???


No comments: