ഇനി യുദ്ദകാണ്ഡം
ഇപ്പോള്‍ വിജയ മുഹുര്ത്തകാലം പടയ് -
കുത്പന്നമോദം പുറപ്പെടുകേവരും
നക്ഷത്രമുത്തമതും വിജയ പ്രദം
രക്ഷോജനര്ഷ മാം മുലംഹത്തി പ്രദം
ദക്ഷിണനേത്രസ് ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചുകൊള്ളണം
സൈന്യാധിപനായ നീലന് മഹാ ബാലന്
മുന്‍പും നടുഭാഗവുമിരു ഭാഗവും
പിന്‍പടയും പരിപാലിച്ചു കൊള്ളുവാന്‍
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭ പ്രമാഥി പ്രമുഖരായുള്ളവര്
മുന്പില് ഞാന്‍ മാരുതി കണ്oവുമേറി മത് -
പിന്‍പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതിരിക്കവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും
കുത്പന്നമോദം പുറപ്പെടുകേവരും
നക്ഷത്രമുത്തമതും വിജയ പ്രദം
രക്ഷോജനര്ഷ മാം മുലംഹത്തി പ്രദം
ദക്ഷിണനേത്രസ് ഫുരണവുമുണ്ടു മേ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചുകൊള്ളണം
സൈന്യാധിപനായ നീലന് മഹാ ബാലന്
മുന്‍പും നടുഭാഗവുമിരു ഭാഗവും
പിന്‍പടയും പരിപാലിച്ചു കൊള്ളുവാന്‍
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭ പ്രമാഥി പ്രമുഖരായുള്ളവര്
മുന്പില് ഞാന്‍ മാരുതി കണ്oവുമേറി മത് -
പിന്‍പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതിരിക്കവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്ള വീരരും
രാവണ നിഗ്രഹത്തിനു പോകുവാന്‍ തുടങ്ങും മുന്‍പ് ശ്രീ രാമന് ലക്ഷ്മനനോട് പറഞ്ഞ ഈ വാക്കുകള്‍ ഇന്നിതാ ഒരിക്കല്‍ കൂടി അശരീരിയായി ഭാരത മക്കളുടെ മനസ്സില്‍ മാറ്റൊലി കൊള്ളുന്നു
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ കലിയുഗ രാമനായ് അഭിഷേകം ചെയ്ത മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ , ലോകം ഒറ്റയ്ക്ക് കീഴടക്കാന്‍ കഴിവുള്ള ചിരഞ്ജീവിയായ വായു പുത്രന് ശ്രീ ആഞ്ജനേയനെ പോലെ ക്രിക്കറ്റ്റിലെ എല്ലാ കൊടുമുടികളിലും ആര്‍ക്കും എത്തി പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ സ്വന്തം പേര് തങ്കലിപികളില്‍ എഴുതി ചേര്‍ത്ത ആരാധക മനസ്സിലെ ചിരഞ്ജീവി, ഇന്ത്യയുടെ സ്വന്തം സച്ചിന് ടെണ്ടുല്‍ക്കര്‍ ,ലക്ഷ്മനനായി യുവരാജ് സിന്ഹും , സുഗ്രീവനായി വീരേന്ദര്‍ സേവാഗും ഉള്‍പ്പെടുന്ന സംഘം ഇന്ന് ഉച്ചക്ക് 2 .30 നു മുംബയ്ടെ സ്വന്തം വാങ്കടെ സ്റ്റേടിയത്തില്‍ നേര്‍ക്കുനേര്‍ അങ്കം കുറിക്കുന്നു ലോക ക്രിക്കറ്റ് കേരീടം ചൂടുവാന്‍ ,1996 ലെ ലോക കപ്പ് സെമി ഫൈനലില്‍ വിനോദ് കാംബ്ലിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന തോല്‍വിയുടെ കയ്പ്പുനീര് ഇന്ത്യയെ ശ്രീലങ്ക കുടിപ്പിച്ച നിമിഷം ,ആരാദക മനസുകളില്‍ ഇനിയും മരിക്കാത്ത മുറിവുകള്‍ തന്ന നിമിഷം ഇന്നതിനൊരു പ്രകാരം ചോദിയ്ക്കാന്‍ ഇന്ത്യയുടെ നീല ക്കടുവകള്ക്ക് കഴിയുമോ..?? കഴിയട്ടെ ....
അതെ ഇന്നിതാ വീണ്ടുമൊരു രാമ രാവണ യുദ്ദം ....
എല്ലാ അര്‍ത്ഥത്തിലും ,എല്ലാ സമാനതകളോടും കൂടി വീണ്ടുമിന്നു ഇവിടെ പുനര്‍ജനിക്കുന്നു
പണ്ട് ശ്രീ രാമന് ലങ്കയില്‍ പോയാണ് രാവണനെ വധിച്ചു സീതാ ദേവിയെ വീണ്ടെടുത്തതെങ്കില് ഇന്ന്
രാവണനെയും കൂട്ടരെയും ഒരങ്കത്തിനു നമുക്കിവിടെ കിട്ടിയിരിക്കുന്നു..ഇനി ശുഭ പര്യവസാനിയായ ഒരു മംഗള ഗാനം ഭാരത മണ്ണില്‍ കേള്‍ക്കാന്‍ കഴിയട്ടെ ..കാത്തിരിക്കാം നമുക്കാ നിമിഷങ്ങളെണ്ണി .....
2 comments:
Wow excellent!! super! I have no words to describe this beautiful post. Really really u r rocking man!
U r really rocking my dear brother.
Post a Comment