താളുകള്‍

Saturday, 2 April 2011

ലോക കപ്പിലെ ഇന്ത്യന്‍ വിജയത്തെ കുറിച്ചൊരു കൊച്ചു കവിത

 ലോക കപ്പ്‌ ക്രിക്കറ്റ്‌ ഫൈനല്‍ തുടങ്ങും മുന്‍പ് ഞാന്‍ എഴുതിയ ബ്ലോഗില്‍ പറയും പോലെ തന്നെ സംഭവിച്ചു 
അങ്ങനെ പോള്‍ നീരാളിയെ പ്പോലെ എന്റെ പ്രവചനവും ഫലിച്ചു ..എനിക്കിച്ചിരി അഹങ്കാരം തോന്നുന്നു ഇപ്പോള്‍
 
യുദ്ധം കഴിഞ്ഞു ,രണാങ്കണത്തില്‍ ലങ്കയുടെ സിംഹക്കുട്ടികളുടെ കണ്ണുനീര്‍ വീണുവോ .?രാമായണം തിരുത്തി എഴുതാന്‍ ലങ്കയുടെ കുട്ടികള്‍ക്ക് ഇനിയും ബാല്യം പോര , ഇതു ധോണി നയിക്കുന്ന ടീമാണ് , അടി പതറാത്ത, ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ ക്യാപ്ടന്‍ ,പോരാത്തതിന് ക്രിക്കറ്റിന്റെ ദൈവത്തിനു കൊടുക്കാവുന്ന ഏറ്റവും വലിയ ഒരു സമ്മാനം ആണിതെന്നു കൂട്ടുകാര്‍ക്കും നന്നായി അറിയാം ,അങ്ങനെ ഒരേ ലക്ഷ്യത്തിനായ് ഒരുമിച്ചു കളിച്ചപ്പോള്‍ ക്രിക്കറ്റിന്റെ ലോക കിരീടം ഇന്ത്യക്ക് , ഇന്ത്യയുടെ സിരകളില്‍ ഇന്നോഴുകുന്ന  രക്തത്തിന്റെ  നിറം ചുവന്നതല്ല ,ആഴക്കടലിന്റെ ,അന്തമായ ആകാശത്തിന്റെ നീല നിറമാണ് , എവിടെയും നീല... സര്‍വവും നീല , ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീല നിറം. 

തൃവര്‍ണ്ണ പതാകകള്‍ പാറിപ്പറക്കുന്നു എന്റെ മനസ്സിലിന്നു , ഈ നിമിഷം എന്താണ് എഴുതുക , എഴുതാതിരിക്കുന്നതെങ്ങിനെ ..? 
ഒരു മോഡേണ്‍ കവിത തന്നെ ആയിക്കോട്ടെ അല്ലെ ..സഹിക്കുക എന്നെ, പ്രിയ സുഹൃത്തുക്കളേ നിങ്ങള്ക്ക് അതേ ഇനി നിവര്ത്തിയുള്ളു .



പാറിപ്പറക്കട്ടെ ഇനിയീ പതാകകള്‍
ഭാരതമാതാവിന്‍  വര്‍ണ്ണ പതാകകള്‍
വിശ്വചരിത്രത്തിന്‍ ദൃക്സാക്ഷിയായിനി
ഉയരട്ടെ ഭാരതമെങ്ങും ജ്വലിക്കട്ടെ   

ഉണര്‍ത്തുക ഉച്ചത്തില്‍ വിജയത്തിന്‍ കാഹളം
കേള്‍ക്കട്ടെ പാരിതിലിന്നെങ്ങും മുഴങ്ങട്ടെ
ദിക്കു വിറക്കട്ടെ പ്രകമ്പനം കൊള്ളട്ടെ
സൂര്യനും ചന്ദ്രനും ഒന്നിച്ചുദിക്കട്ടെ
ഇനിയീ നിമിഷമിനി ഞാനും മരിച്ചോട്ടെ

കാണട്ടെ ലോകമിന്നെന്റെയീ ഇന്ത്യയെ
വിശ്വചരിത്രം കുറിച്ചോരെന്‍ രാജ്യത്തെ 
കാണാത്ത കണ്ണുകള്‍ കുത്തി തുറന്നിടും
കേള്‍ക്കാത്ത ചെവികളില്‍ കൂക്കി വിളിച്ചിടും
കാരണം ഇനിയെനിക്കവില്ലടക്കുവാന്‍ 
അത്രമേല്‍ മോഹിച്ചു ദാഹിച്ചതാണിത്
വിശ്വ ചരിത്രം കുറിച്ചോരെന്‍ നായകന്‍
ധോണിതന്‍ കയ്കളില്‍ ആയിരം ചുംബനം

ഭാരത പുത്രനാം സച്ചിന്റെ നാമത്തില്‍
മറ്റൊരു നാഴികക്കലുമിനിയില്ല
അവതാരമോരോന്നെടുക്കുന്ന ദൈവമേ
നിന്‍ കര്‍മയോഗത്തിന്‍ സായുജ്യമാണിത്
രാവണ നിഗ്രഹം രാമനാല്‍ എങ്കിലോ
ശ്രീലങ്ക തോറ്റതിന്നങേക്കു വേണ്ടിയാ
 
കോടിക്കണക്കിന് ഹൃദയങ്ങള്‍ ഇന്നിതാ
പുളകമണിഞ്ഞു പോയ്‌  ഇന്ത്യ ജയിച്ചിതാ
ആയിരം സൂര്യന്റെ പ്രഭയുള്ള കപ്പിന്നു
ധോണിയും സംഘവും ഇന്ത്യക്ക് നല്‍കുമ്പോള്‍

ഇന്നിവിടെ ഓരോരോ പുല്‍ക്കൊടി തുമ്പിലും
ഉയരുന്ന വാക്കുകളിലെല്ലാം ഒരേ സ്വരം
പ്രാണനേക്കാള്‍ പ്രിയങ്കരമായോരെന്‍
ഭാരതഭൂവിനി എന്നും ജയിക്കട്ടെ .. .!!!
  


2 comments:

Neeraja said...

Ithu super! Jai ho india. . . .

ശ്രീ said...

ചക്‍ ദേ ഇന്ത്യാ!