അരൂര്‍ ടൈഗേര്സ് ..മ്യാവൂ ...
അങ്ങനെ ഇന്ത്യക്ക് വേള്‍ഡ് കപ്പ് കിട്ടി , ധോനിക്കും കൂട്ടര്‍ക്കും കൈ നിറച്ചു കോടികള്‍,പാരിതോഷികങ്ങള്‍ , സച്ചിന് ജന്മ സായുജ്യം , പക്ഷെ ഈ വേള്‍ഡ് കപ്പിന്റെ ലഹരി എനിക്കും കുട്ടുകാര്‍ക്കും തന്ന ഒരു രസകരമായ അനുഭവം ഞാന്‍ പറയാം കോരിത്തരിച്ചു പോകൂം.(രസകരം ഇതു കേള്‍ക്കുന്നവര്‍ക്ക് , ഞാന്‍ പുറത്തേക്കു ഇറങ്ങീട്ടു രണ്ടു ദിവസമായി )
വേള്‍ഡ് കപ്പും കണ്ടു അങ്ങനെ ഇരിക്കുമ്പോള്‍ എന്റെ കൂട്ടുകാരന്‍ (അനില്‍)മൊബൈലില്‍ വിളിച്ചു പറഞ്ഞു " ഇവിടെ അടുത്ത് ക്രിക്കെറ്റ് ടൂര്‍ണമെന്റ് നടക്കുന്നുണ്ട് നമുക്കും ഒന്ന് കളിച്ചാലോ ഡേയ് " ഹായ് അത് കൊള്ളാല്ലോ എന്ന് ഞാനും കരുതി , പഴയ കാല ഓര്‍മ്മകള്‍ അയവിറക്കിയപ്പോ കൊള്ളം അത്യാവശ്യം ബൌളും ചെയ്യും ബാറ്റും ചെയ്യും ഒരു കൊച്ചു യുവരാജ് ആണെന്ന് പോലും തോന്നി പോയി , പോരാത്തതിനു വിളിച്ച കൂട്ടുകാരനും നല്ല കളിക്കാരന്‍ ആയിരുന്നു എന്ന ഒരു ഓര്‍മ്മയുണ്ട് ,പിന്നെ എന്താ പ്രശ്നം കളിക്കാം അത്രതന്നെ ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ എന്ന ഒരു തോന്നലും പിന്നെ സച്ചിനെ എല്ലാരും കൂടി എടുത്തു തോളത് വച്ച് ഗ്രൌണ്ടിലൂടെ പോകുന്നതും കൂടി കണ്ടപ്പോ പൂര്‍ത്തിയായി , ഞാന്‍ അവനോടു പറഞ്ഞു " ഒന്നും നോക്കണ്ട ഡാ നമുക്ക് കളിക്കാം ഞാന്‍ റെഡി നീ ബാക്കി എല്ലാം ശരി ആക്കിക്കോ ," ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോ അവനും ഉഷാറായി നന്നായി കളിക്കുന്ന 5 പേരെ കൊണ്ട് വരാം എന്നവന്‍ ഉറപ്പു പറഞ്ഞു ബാക്കി ആളുകളെ ഞാന്‍ ഒപ്പിക്കണം ,
ഞാനും അനിലും പിന്നെ അവന്‍ കൊണ്ട് വരുന്ന 5 പേരും അങ്ങനെ 7 പേരായി , ബാക്കി 4 ആള് കൂടി വേണം , എന്റെ മറ്റൊരു കൂട്ടുകാരനെ മൊബൈലില്‍ വിളിച്ചു ( സജീഷ് ) കളിക്കുന്ന കാര്യം ചോദിച്ചു അപ്പോള്‍ അവനും ഓക്കേ , ബാക്കി ആളുകളെ എവിടുന്നു ഒപ്പിക്കും എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ആണ് എന്റെ ഒരേഒരു പെങ്ങളെ കെട്ടിയ അളിയന്‍ ( ബൈജു )പണ്ട് ബോംബയിലെ വലിയ ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നു എന്നു പറഞ്ഞ ഒരു ഓര്‍മ്മ മനസ്സില്‍ വന്നത് അങ്ങനെ പുള്ളിക്കാരനെ മൊബൈലില്‍ വിളിച്ചു , ഞങ്ങളുടെ ഭാഗ്യം എന്നു പറയട്ടെ അളിയനും ജോലി തിരക്കിനിടയില്‍ കളിയ്ക്കാന്‍ വരാം എന്നു സമ്മതിച്ചു , ഹോ ...ഇനി 3 പേരെ കൂടി വേണമല്ലോ സാരമില്ല സമയമാകുമ്പോള്‍ ആളൊക്കെ തനിയെ വന്നോളും എന്നു കരുതി ഞങ്ങള്‍ പോയി 1000 രൂപ കൊടുത്തു ടീം രെജിസ്റ്റര്‍ ചെയ്തു . അവിടെ ചെന്നപോ വലിയ ഫ്ലെക്സ് എല്ലാം വച്ചിട്ടുണ്ട് ചെന്നത് രാത്രി ആയതു കൊണ്ട് ഗ്രൌണ്ട് ഒന്നും ശരിക്കും കാണാന്‍ പറ്റിയില്ല . അവിടുത്തെ സംഘാടകരില്‍ ഒരുത്തന്‍ ഞങ്ങള്‍ക്ക് നിയമങ്ങള്‍ പറഞ്ഞു തന്നു " ഇതു ഫ്ലെഡ് ലൈറ്റ് മാച്ച് ആണ് (രാത്രി ടുബിന്റെ വെളിച്ചത്തില്‍ നടക്കുന്ന ) 6 ഓവര്‍ ആണ് കളി , മൊത്തം 62 ടീമുകള്‍ ഉണ്ടാവും നിങ്ങളുടെ കളി ആദ്യ ദിവസം മൂനാമത്തെ ആയിരിക്കും അതില്‍ ജയിച്ചാല്‍ അടുത്ത റൌണ്ടില്‍ പോകാം , പിന്നെ ടീമിനൊരു പേര് വേണം " എന്ത് പേരിടും എന്നാലോചിച്ചപ്പോ ആ സംഘാടകന്‍ തന്നെ സഹായിച്ചു "വല്ല ടൈഗേര്സ് എന്നോ മറ്റോ ഇട്ടോളൂ " അങ്ങനെ ടീമിന് പേരും ഇട്ടു അരൂര്‍ ടൈഗേര്സ് .
രണ്ടു ദിവസമേ ഉള്ളു കളി തുടങ്ങാന്‍ ആള് തികഞ്ഞിട്ടുമില്ല കളിയ്ക്കാന്‍ ബാറ്റും ഇല്ല (ഒരേ ഒരു കളി കളിയ്ക്കാന്‍ വേണ്ടി പുതിയത് വാങ്ങാനും തോന്നുന്നില്ല ) അങ്ങനെ വീടിനടുത്തുള്ള പിള്ളേരെ സോപ്പിട്ടു കാര്യം സാധിച്ചു കളി തുടങ്ങുന്ന ദിവസം അവരുടെ ബാറ്റ് തരാം എന്നു അവര്‍ സമ്മതിച്ചു . അത് കഴിഞ്ഞു ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോലാണ് പഴയ ഒരു സുഹൃത്ത് ( ചന്തു )അവന്റെ ഓട്ടോയും ആയി വന്നത് അവനെ കണ്ടപ്പോള്‍ ആണ് ഓര്‍ത്തത് പണ്ട് അവന്‍ നാട്ടില്‍ പേരെടുത്ത ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആണെന്ന് അവനോടു കാര്യം പറഞ്ഞപ്പോ അവന്‍ ചോദിച്ചു " നമ്മളിപ്പോ കളിയൊക്കെ നിര്‍ത്തിയിട്ടു കൊല്ലം കുറെ ആയില്ലേടാ പിന്നെ ഏങ്ങനെ കളിക്കും ടച്ച് ഒക്കെ വിട്ടു പോയില്ലേ " ഞാന്‍ അവനെ സമാദാനിപ്പിച്ചു പറഞ്ഞു " അളിയാ ഇതത്ര വലിയ സംഭവം ഒന്നും അല്ല ചെറിയ മാച്ച് അല്ലെ നമ്മള്‍ ഇതിലും വലുത് കണ്ടതല്ലേ ചുമ്മാ കളിക്കാം ന്നേ .." അങ്ങനെ അവനേം സമ്മതിപ്പിച്ചു ,
അങ്ങനെ കളി തുടങ്ങുന്ന ദിവസം എത്തി എനിക്ക് ചെറിയ ടെന്‍ഷന്‍ തുടങ്ങി ആകെ 9 ആളെ ആയിട്ടുള്ളൂ ഇനിയും 2 പേര് കൂടി വേണം ,അനിലിനോടു പറഞ്ഞപോ അവന്‍ നോക്കട്ടെ എന്നു പറഞ്ഞു , അങ്ങനെ ഉച്ച ആയപ്പോ എന്റെ അളിയനും കളിയ്ക്കാന്‍ തയ്യാര്‍ ആയി വന്നു അളിയനെ കണ്ടപ്പോ എനിക്ക് വീണ്ടും ദൈര്യം ആയി (അളിയന്റെ സഹായം ഉണ്ടെങ്കില്‍ എവറസ്റ്റും കേറാം എന്നാണല്ലോ പഴമൊഴി )അങ്ങനെ കടം വാങ്ങിയ ബാറ്റുകളും കൊണ്ട് ഞങ്ങള്‍ ഗ്രൌണ്ടിലെത്തി
അവിടെ ചെന്നപോള്‍ ആണ് ശരിക്കും ജീവന്‍ പോയത് , ത്രിശൂര്‍ പൂരത്തിന്റെ അത്രക്ക് ആളുകള്‍ കളി കാണാന്‍, ഗ്രൌണ്ടിനു ചുറ്റും കൊച്ചി സ്റ്റെടിയത്തിലെ പോലെ ഫുള്‍ ലൈറ്റ് ഇട്ടിരിക്കുന്നു ,എയര്‍ടെല്‍ ആണ് സ്പോന്‍സര്‍ , പഞ്ചായത്ത് പ്രസിഡന്റും ,ഇലക്ഷനില്‍ നില്‍ക്കുന്ന സ്ഥാനാര്തികളും , പോലീസും എല്ലാം അവിടെയുണ്ട് ,കളിയ്ക്കാന്‍ വന്നിരിക്കുന്ന മറ്റു ടീമുകള്‍ ഒരേ കളര്‍ ജെര്സി ഓക്കെ ഇട്ട പിള്ളേര്‍ , അവരെ കണ്ടാലെ അറിയാം സ്ഥിരം കളിക്കുന്ന നല്ല കളിക്കാര്‍ ആണെന്ന്, പോരാത്തതിനു കളിക്കിടയില്‍ ആളുകളുടെ പേരെടുത്തു പറയുന്ന കമെന്ററിയും ,നാട്ടുക്കാര്‍ മുഴുവന്‍ ഞങ്ങളെ അറിയുന്ന ആളുകളും , ഹോ .. എന്റമ്മോ ..ഒരു നിമിഷം കൊണ്ട് ആകെ വിയര്‍ത്തു പോയി ....
പെട്ടന്നാണ് ഞാന്‍ ഞങ്ങളുടെ ടീമിന്റെ പേര് ഓര്‍ത്തത് അരൂര്‍ ടൈഗേര്സ്, അപ്പോളാണ് ഞാന്‍ ആ പഴയ സംഘാടകനെ അവിടെ കണ്ടത് ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു പുള്ളികാരന്റെ അടുത്തേക്ക് ഓടിച്ചെന്നു എന്നിട്ട് പതുക്കെ പറഞ്ഞു "അതെ ഞങ്ങളുടെ ടീമിന്റെ പേര് ഒന്നു മാറ്റണമല്ലോ " ആ വിശാല മനസ്ക്കന്‍ സമ്മതിച്ചു എന്താ പുതിയ പേരെന്ന് ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു " നൈറ്റ്സ് " അങ്ങനെ അരൂര്‍ ടൈഗേര്സ് അരൂര്‍ നൈറ്റ്സ് ആയി മാറ്റി ഞാന്‍ , എന്നിട്ട് തിരിച്ചു ഓടിച്ചെന്നു അനിലിനോടും മറ്റും പറഞ്ഞു ദേ ഞാന്‍ പേര് മാറ്റി അരൂര്‍ നൈറ്റ്സ് എന്നാക്കി കേട്ടോ ഇതു കുഴപ്പമില്ലല്ലോ ആര്‍ക്കും ..
നൈറ്റ്സ് എന്ന് ഇടാന്‍ എന്താ കാരണം എന്ന് അളിയന്‍ ചോദിച്ചപ്പോ ഞാന്‍ പറഞ്ഞു " ഏതായാലും നമ്മുടെ ഈ രാത്രി പാഴായി പോയി അപ്പൊ ഈ രാത്രി ടീമിന്റെ പേരിലെങ്കിലും കിടന്നോട്ടെ അളിയോ "
അപ്പോള്‍ അനില്‍ കൊണ്ട് വന്ന പിള്ളേര്‍ എനിക്ക് ദൈര്യം തന്നു ചേട്ടന്‍ പേടിക്കണ്ട നമുക്ക് കളിക്കാം ഞങ്ങളൊക്കെ ഇല്ലേ നിങ്ങള്‍ ചുമ്മാ നിന്ന് തന്നാല്‍ മതി എന്നു , ഹോ അത് കേട്ടപ്പോ ഒരിച്ചിരി സമാധാനം തോന്നി,ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം എന്നു ഞാനും വിചാരിച്ചു ,അതിനിടക്ക് ചന്തു ഒന്ന് മുങ്ങാന്‍ നോക്കി ഒരു കണക്കിന് ഞാന്‍ പിടിച്ചു നിര്‍ത്തി ,അളിയനും ചെറുതായി ടെന്‍ഷന്‍ തുടങ്ങി , ഞാന്‍ ചെന്ന് അളിയന്റെ ചെവിയില്‍ തമാശക്ക് ചോദിച്ചു " അളിയോ പെങ്ങളെ കെട്ടിയത് കുരിശായി എന്നു ഇപ്പോ തോന്നുന്നുണ്ടോ " പുള്ളി ചിരിച്ചോണ്ട് പറഞ്ഞു ഏതായാലും നമ്മള്‍ വന്നില്ലേ ഡാ ഇനി തോറ്റാലും കളിച്ചു തോല്‍ക്കാം .പക്ഷെ എപ്പോളും ഒരു പ്രശനം ഉണ്ടല്ലോ 9 പേരെ ആയിട്ടുള്ളൂ ഇനിയും 2 പേര് കൂടി വേണം , അങ്ങനെ ചന്തു പറഞ്ഞതനുസരിച്ച് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് റെഷിയെ വിളിക്കാന്‍ ഞാന്‍ പോയി അവന്റെ വീട്ടില്‍ ചെന്ന് ഉറങ്ങിക്കിടന്ന അവനെ വിളിച്ചു എഴുന്നെല്പ്പ്പിച്ചു കാര്യം പറഞ്ഞപ്പോ ആ തെണ്ടി പറയുവാ അവന്‍ വരുന്നില്ലാന്നു . ഒരു കണക്കിന് കയ്യും കാലും പിടിച്ചു ഞാന്‍ അവനെ ബൈക്കില്‍ കയറ്റി കൊണ്ടുവന്നു , അങ്ങനെ ഗ്രൗണ്ടില്‍ എത്തിയപ്പോ അനില്‍ എവിടുന്നോ ഒരുത്തനേം കൂടി ഒപ്പിച്ചു നിര്ത്തിയിട്ടുണ്ടായിരുന്നു ,അങ്ങനെ ഞങ്ങള്‍ 11 പേരായി .

ഞങ്ങളുടെ കളി ആ ഗ്രൌണ്ടിലെ മൂനാമത്തെ ആണ് തൊട്ടു മുന്‍പ് നടന്ന കളിയിലെ തോറ്റ ടീം എടുത്തത് ആകെ 14 റണ്‍സ്
അടുത്തത് ഞങ്ങളുടെ കളി .....
മൈക്കില്‍ ഞങ്ങളുടെ ടീമിന്റെ പേര് വിളിച്ചു ...
"അരൂര്‍ നൈറ്റ്സിന്റെ ക്യാപ്റ്റന്‍ ടോസ്സ് ഇടാന്‍ ആയി ഗ്രൗണ്ടില്‍ എത്തണം " ഞാന്‍ അനിലിനെ നോക്കി അനിലിനെ കാണുന്നില്ല അവന്‍ മുങ്ങി .. അങ്ങനെ ഞാന്‍ ക്യാപ്റ്റനായി ടോസ്സിടാന്‍ ചെന്നു ടോസ്സ് കിട്ടിയാല്‍ ബാറ്റിംഗ് മതി എന്നു എല്ലാരും പറഞ്ഞു , എന്തോ ഭാഗ്യം പോലെ എനിക്ക് തന്നെ ടോസ്സും കിട്ടി ഞാന്‍ ബാറ്റിംഗ് എന്നു പറഞ്ഞു എതിര്‍ ക്യപ്ട്ടാണ് കയ്യും കൊടുത്തു മടങ്ങി ...
കളി തുടങ്ങി ............

ഞങ്ങളുടെ ബാറ്റ്സ്മാന്‍മാര്‍ (അനില്‍ കൊണ്ടുവന്ന പിള്ളേര്‍ ) ഓപ്പണെര്സ് ആയി ഇറങ്ങി , അവര്‍ ബോളിംഗ് തുടങ്ങി , ആദ്യ ഓവറില്‍ തന്നെ ഒറ്റ റണ്‍സും എടുക്കാതെ ഞങ്ങളുടെ രണ്ടു പേര്‍ പുറത്ത് , അങ്ങനെ അനിലിന്റെ പിള്ളേര്‍ എല്ലാം തീര്‍ന്നപ്പോ (6 പേര്‍ അനില്‍ ഉള്‍പ്പടെ)ഞങ്ങള്‍ക്ക് 3 ഓവറില്‍ 8 റണ്‍സ് ,അടുത്തതായി ഞാന്‍ അളിയനെ ഇറക്കി , അളിയന്‍ എന്റെ മാനം കാത്തു ഒരു ഫോറൂം ഒരു സിങ്കിളും എടുത്തു 13 റണ്സാക്കി തിരിച്ചു വന്നു പിന്നെ ബാക്കിയുള്ളത് പണ്ടത്തെ പുലികളായ ഞങ്ങള്‍ നാലുപേര്‍ മാത്രം , ചന്തു ,റിഷി ,സജീഷ് ,പിന്നെ ഞാന്‍ ...ഞാന്‍ എതായാലും ഒടുവിലേ ഇറങ്ങു എന്നു ആദ്യമേ തീരുമാനിച്ചതാണ് ,ബാക്കി മൂന്ന് പേരെയും ഓരോന്നായി ഇറക്കി അതില്‍ റിഷി മാത്രം ഉറക്കപ്പിച്ചാണെങ്കിലും 5 റണ്‍സ് എടുത്തു അങ്ങനെ സ്കോര്‍ 18 ആയി ഇനി അവസാന മൂന്ന് പന്ത് ബാക്കി ഉണ്ട് ഞാനാണ് അവസാന വിക്കറ്റ് , ഇറങ്ങാതെ പറ്റില്ലല്ലോ .....
ഞാന്‍ ബാറ്റും പിടിച്ചു ഇറങ്ങി .....
അവന്മ്മാര്‍ എല്ലാം കൂടി ചക്കയില്‍ ഈച്ച പൊതിയും പോലെ എന്റെ ചുറ്റിലും വന്നു നിരന്നു നിന്നു ക്ലോസ് ഫീല്ടിംഗ് ആണ് പോലും ..
ഹും ... മാങ്ങാത്തൊലി അതും എന്റടുത്തേ....!!
ഹും ... മാങ്ങാത്തൊലി അതും എന്റടുത്തേ....!!
എല്ലാം ഞാന്‍ ഇപ്പോ ശരിയാക്കി തരാം എന്നും പറഞ്ഞു സാക്ഷാല്‍ ധോനിയെ മനാസ്സില്‍ ദ്യാനിച്ചു ഞാന്‍ ഗ്രൗണ്ടില്‍ രണ്ടു കൂത്തൊക്കെ കൂത്തി റെഡിയായി നിന്നു .......
ആദ്യ ബോള്‍ ദേ വരുന്നു .......
ഒരു യോര്‍ക്കര്‍ ഒന്നും സംഭവിച്ചില്ല ...
ഞാന്‍ ബാറ്റ പോക്കുന്നതിനു മുന്‍പ് അതെന്റെ കാലില്‍ കൊണ്ട് തെറിച്ചു...
രണ്ടാമത്തെ ബോള്‍ എറിയുന്നതിന് മുന്‍പ് അതാ ഏതോ ഒരു വൃത്തികെട്ടവന്‍ മൈക്കില്‍ എന്റെ പേര് വിളിച്ചു പറയുന്നു " നൈറ്റ്സിന്റെ ക്യപ്ട്ടന് മുന്‍പില്‍ ഇനി അവശേഷിക്കുന്നത് വെറും രണ്ടു പന്തുകള്‍ മാത്രം" ഒരൊറ്റ ചവിട്ടിനു അവനെ അങ്ങ് കൊന്നാലോ എന്നു പോലും ഞാന്‍ ഓര്‍ത്തു പോയ നിമിഷം ,അല്ലെങ്കില്‍ ഒരു സുനാമി എങ്കിലും വന്നെങ്കില്‍ ..??
അങ്ങനെ രണ്ടാമത്തെ ബോള്‍ ....
അതാ വരുന്നു ഒരു ഓവര്‍പ്പിച്ച് ബോള്‍ എന്റെ കാലിനു നേരെ ...
ഞാന്‍ കേറി ചെന്നു ബാറ്റ് ശക്തിയില്‍ വീശി ..............
അവരുടെ ഭാഗ്യം അത് ബാറ്റില്‍ കൊണ്ട് പോലുമില്ല പക്ഷെ മിഡില്‍ സ്റ്റംപ്പില്‍ തന്നെ കൃത്യമായി കൊണ്ടു അങ്ങനെ ഞാന്‍ പൂജ്യത്തിനു പുറത്ത്,
ഞാന്‍ മാത്രമല്ല കേട്ടോ എനിക്ക് കൂട്ടായി എന്റെ ടീമിലെ മറ്റു 6 പേര്‍ കൂടി ഉണ്ട് പൂജ്യം എടുത്തു സഹായിച്ചവര്‍
ഞാന്‍ ഔട്ട് ആയി ചെന്നപ്പോള്‍ എന്റെ പ്രിയ സ്നേഹിതന്‍ അനിലിനെ ഒന്നു നോക്കി ..

വെട്ടിയാല്‍ ചോര ഇല്ലാത്ത മുഖം എന്നു പറഞ്ഞു കേട്ടത് ഞാന്‍ അന്ന് ആദ്യമായി കണ്ടു ....
പിന്നെ അവരുടെ ബാറ്റിംഗ് തുടങ്ങി ..
പിന്നെ അവരുടെ ബാറ്റിംഗ് തുടങ്ങി ..
ഞങ്ങള്‍ക്ക് 18 റണ്‍സ് 6 ഓവറില്‍ 19 എടുത്താല്‍ അവര്‍ക്ക് ജയിക്കാം ...
ഞങ്ങളെ ഒട്ടും കഷ്ട്ടപെടുത്താതെ 3 .3 ഓവറില്‍ അവര്‍ 19 എടുത്തു ...
നല്ല ആളുകള്‍ ആയതു കൊണ്ടോ , ഞങ്ങളെ നന്നായി അറിയാവുന്ന നാട്ടുകാര്‍ ആയതു കൊണ്ടോ , അതോ പഴയ കളിക്കാരോടുള്ള ബഹുമാനം കൊണ്ടോ എന്താണെന്നറിയില്ല അത്രക്ക് വലിയ കൂവല്‍ ഞങ്ങള്‍ക്ക് കിട്ടിയില്ല അതിനു ദൈവത്തിനു നന്ദി...

അവിടുന്ന് വേഗം രക്ഷ പെടുന്നതിനിടയ്ക്കു ചന്തു എന്നോട് പറഞ്ഞു "മാനം മര്യാദക്ക് ഓട്ടോ ഓടിച്ചു ജീവിച്ചിരുന്ന എന്നെ നീ നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പറ്റാതാക്കി ഇപ്പോ നിനക്ക് സമാദാനമായല്ലോ "
പിള്ളേര്‍ ആരും ഒന്നും മിണ്ടുന്നില്ല ഞാന്‍ എല്ലാവരെയും സമാദാനിപ്പിച്ചു "സാരമില്ല ഇനി അടുത്ത മത്സരത്തിനു നോക്കാം"
ഈ നാണക്കേട് മാറ്റിയെ പറ്റു......
അതെ ഇതുകൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല ...
യോദ്ധയില്‍ ലാലേട്ടന്‍ പറയും പോലെ അപ്പോള്‍ ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം ..........

3 comments:
രസകരമായ വിവരണം :)
Ithu köndonnum talararud suhruthe. . . "TOLVI VIJAYATHINTE MUNNODIYANU"
നന്നായി..നല്ല അവതരണം..
ആശംസകള്‍
Post a Comment