ഇനി പോളിംഗ് ബൂത്തുകളിലേക്ക്
ആദ്യം വോട്ടു തെണ്ടാന്‍ പിന്നെ വേട്ടയാടാന്‍
കടിച്ച പല്ലില്‍ വിടരുന്ന ചിരിയുമായ് ഇനിയവര്‍ വരും
കാപട്യത്തിന് കരിനിഴല്‍ വീണ കാല്പ്പാടുകളൂമായ്
വെണ്മയുടെ വെഞ്ചാമരം വീശുന്ന ശുഭ്ര വസ്ത്രധാരികള്‍
ചന്ദനത്തിന് സെന്റു പൂശി ചോരമണം മാറ്റിടും
അഴിമതി കറകള്‍ പുരണ്ട കൈകളിലിനി കയ്യുറകള്‍ ധരിക്കും
വാക്കുകള്‍ കടമെടുത്തു മാറ്റമെന്നതോതിടും
തോടുകളും മലകളുമിവര് ഇനി താണ്ടി വന്നിടും
ചേരിയിലും ചാവടിയിലും ഇനിയിവര്‍ക്ക് സ്വീകരണം
കാപട്യത്തിന് കരിനിഴല്‍ വീണ കാല്പ്പാടുകളൂമായ്
വെണ്മയുടെ വെഞ്ചാമരം വീശുന്ന ശുഭ്ര വസ്ത്രധാരികള്‍
ചന്ദനത്തിന് സെന്റു പൂശി ചോരമണം മാറ്റിടും
അഴിമതി കറകള്‍ പുരണ്ട കൈകളിലിനി കയ്യുറകള്‍ ധരിക്കും
വാക്കുകള്‍ കടമെടുത്തു മാറ്റമെന്നതോതിടും
തോടുകളും മലകളുമിവര് ഇനി താണ്ടി വന്നിടും
ചേരിയിലും ചാവടിയിലും ഇനിയിവര്‍ക്ക് സ്വീകരണം
കൊഴുപ്പടിഞ്ഞ ഇവര്‍തന്‍ കണ്തടങ്ങളില് ഇനികാണാം -
പെറ്റമ്മ തോല്‍ക്കുന്ന സ്നേഹവും ,
ഈശ്വരന് നാണിക്കും കരുണയും .
ഒരു പിടി ചോറിനായ് കേഴുന്ന വയറിന്റെ -
മുകളില്‍ കയറി ഇനി ഇവര്‍ നല്‍കും വാഗ്ദാനം
അവരുടെ വാക്കുകളിലിനി തേനും പാലും ഒഴുകും
കുഷ്ഠ രോഗിയെ പോലുമിനി ഗാഡമായ് പുണരുമ്പോള്‍
കണ്ടു നില്ക്കും വിഡ്ഢികള്‍ നമ്മള് , പൊതുജനം കഴുതകള്‍
ഒളിപ്പിച്ച വാളിന്റെ തലയ്ക്കലെ ചോരനാം
കാണണം ഇനിയിവര് ആരെന്നരിയണം
കവലപ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങുന്ന -
കണ്ണു പൊത്തി കളിയാണിന്നത്തെ രാഷ്ട്രീയം .
അഭിനയ കലയില്‍ ഭരതമുനി തോല്‍ക്കുന്ന -
പ്രകടനം കണ്ടു നാം കോരിത്തരിച്ചിട്ടു -
ഒരു ഞൊടി കൊണ്ട് നാം ചെയുന്ന വോട്ടിനാല്‍
പണയപ്പെടുത്തുന്നു നാടിന്റെ ആധാരം .
ഒളിപ്പിച്ച വാളിവര് കയ്യില്‍ എടുത്തിനി -
കാട്ടുന്ന പരാക്രമം പണത്തിനു വേണ്ടിയോ..?
കട്ടു മുടിച്ചു കുളം തോണ്ടി ..എന്നിട്ടോ -
വീണ്ടും വരുന്നു ചിരിച്ച മുഖത്തോടെ
ഒരു പിടി ചോറിനായ് കേഴുന്ന വയറിന്റെ -
മുകളില്‍ കയറി ഇനി ഇവര്‍ നല്‍കും വാഗ്ദാനം
അവരുടെ വാക്കുകളിലിനി തേനും പാലും ഒഴുകും
കുഷ്ഠ രോഗിയെ പോലുമിനി ഗാഡമായ് പുണരുമ്പോള്‍
കണ്ടു നില്ക്കും വിഡ്ഢികള്‍ നമ്മള് , പൊതുജനം കഴുതകള്‍
ഒളിപ്പിച്ച വാളിന്റെ തലയ്ക്കലെ ചോരനാം
കാണണം ഇനിയിവര് ആരെന്നരിയണം
കവലപ്രസംഗങ്ങളില്‍ മാത്രം ഒതുങ്ങുന്ന -
കണ്ണു പൊത്തി കളിയാണിന്നത്തെ രാഷ്ട്രീയം .
അഭിനയ കലയില്‍ ഭരതമുനി തോല്‍ക്കുന്ന -
പ്രകടനം കണ്ടു നാം കോരിത്തരിച്ചിട്ടു -
ഒരു ഞൊടി കൊണ്ട് നാം ചെയുന്ന വോട്ടിനാല്‍
പണയപ്പെടുത്തുന്നു നാടിന്റെ ആധാരം .
ഒളിപ്പിച്ച വാളിവര് കയ്യില്‍ എടുത്തിനി -
കാട്ടുന്ന പരാക്രമം പണത്തിനു വേണ്ടിയോ..?
കട്ടു മുടിച്ചു കുളം തോണ്ടി ..എന്നിട്ടോ -
വീണ്ടും വരുന്നു ചിരിച്ച മുഖത്തോടെ
തല്ലു പിടിച്ചും , തല തല്ലി കീറിയും
കൊമ്പ് കോര്ത്തീടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍
ജന്മ വൈരികള്‍ ബദ്ധശത്രുക്കള്‍ ,
ഇവരല്ല ഇവരുടെ അണികളെന്നോര്ക്കുക
കെട്ടി പിടിച്ചിട്ടു മുത്തം കൊടുക്കുന്നു
ഇവരല്ല ഇവരുടെ അണികളെന്നോര്ക്കുക
കെട്ടി പിടിച്ചിട്ടു മുത്തം കൊടുക്കുന്നു
അണിയറക്കുള്ളിലെ രഹസ്യ സമാഗമം .
കട്ട് മുടിക്കുന്ന , പാടേ വിഴുങ്ങുന്ന
സൂത്ര വാക്യങ്ങളിവര് ഒരുമിച്ചു സൃഷ്ട്ടിക്കും
അധികാര ചക്രമിനി ഇവരാരു തിരിച്ചാലും
ലക്ഷ്യവും വേഗവും എല്ലാം ഒരു പോലെ
ഗവേഷണം നടത്തുന്നു അഴിമതി ചെയ്യുവാന്‍
എന്നിട്ടോ ..
അധികാരത്തിന്റെ കൊടിവച്ച കാറിലിരുന്നു വീണ്ടും ഇവര്‍ പറയുന്നു ..
ഈ പൊതു ജനം എന്നും എന്നെന്നും കഴുതകള്‍
പാറി പറന്നു വളര്‍ന്നു വരേണ്ടുന്ന
നാളേതന്‍ സങ്കല്പ്പ സ്വപ്നമാം മുകുളത്തെ
കോടി പുതപ്പിക്കും രക്തസാക്ഷിത്ത്വവും
നവജാത ശിശുവിനും തലയെണ്ണി വാങ്ങുന്ന
പണമാണ്ട് വാഴുന്ന നാടിന്നു ഭാരതം .
ഇതു ജനാദിപത്യമോ അതോ പണാധിപത്യമോ ..?
പറയുക പറയാന്‍ കഴിവുള്ളവര്‍ മാത്രം .
2 comments:
Good!
സൂപ്പർ,അല്ലാതെന്തു പറയാൻ. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥികൾക്കു നേരെ പിടിച്ച ഒരു കണ്ണാടി പോലുണ്ട് ഈ കവിത്. യാദാർഥ്യം യദാർഥമായി പറഞ്ഞിരിക്കുന്നു. ഒരു രാഷ്ട്രീയപ്പാർട്ടിക്കുമല്ല, ഈ കവിതക്കാണ് എന്റെ ഇത്തവണത്തെ വോട്ട്!
Post a Comment