ലോക കപ്പിന് ശേഷം
******************************************
1983 നു ശേഷം അങ്ങനെ ഇന്ത്യക്കിതാ ലോക കപ്പ് കിരീടം..!!
കപില്‍ ദേവിന് ശേഷം ലോക കപ്പ് ഇന്തയ്ക്ക് നല്‍കിയ ക്യാപ്റ്റന്‍ മഹേദ്ര സിംഗ്ധോണി..!!
കപില്‍ ദേവിന് ശേഷം ലോക കപ്പ് ഇന്തയ്ക്ക് നല്‍കിയ ക്യാപ്റ്റന്‍ മഹേദ്ര സിംഗ്ധോണി..!!
കയ്യും കണക്കുമില്ലാതെ തല്ലുകൊണ്ട് നാറിപ്പോയെങ്കിലും ടീമിലുണ്ട്ടായ ഒരേഒരു മലയാളി എന്ന നിലയില്‍ശ്രീശാന്തിനും കുടുംബത്തിനുമൊപ്പം നമുക്കും അഭിമാനിക്കാം (ചാത്തന്‍ സേവക്കൊക്കെ ഇപ്പോ ഡിമാന്‍ഡു കൂടിയിട്ടുണ്ടെന്ന് പറയുന്നുണ്ടേ)
എന്ത് തന്നെ ആയിക്കോട്ടെ , കട്ടതും പിടിച്ചു പറിച്ചതും ഒന്നുമല്ലല്ലോ (അവന്മാര്‍ ഡ്യൂപ്ലിക്കേറ്റ് കപ്പ് തന്നു എന്നും കേള്‍ക്കുന്നു ആണേലും സാരമില്ല .കിട്ടിയല്ലോ )
ആ പൂനംപാണ്ടേ ചേച്ചിയെ പറ്റി പിന്നെ ഒരറിവും ഇല്ല ,ആയമ്മ ഇന്ത്യ ജയിച്ചത് അറിഞ്ഞില്ലെന്നു തോന്നുന്നു(ഏപ്രില്‍ ഫൂള്‍ ആക്കി പറ്റിച്ചു വെറുതെ പാവപ്പെട്ട ആണുങ്ങളുടെ ശാപം വാങ്ങല്ലേ മോളെ )
കളിക്കാരുടെ ബാങ്ക് അക്കൌണ്ടുകളില്‍ കോടികള്‍ കുമിഞ്ഞു കൂടുന്നു (ശ്രീശാന്തിനു പച്ചരി ഇനി ഒരു ഒരൂപക്ക് കിട്ടുമോ അതോ രണ്ടു രൂപയ്ക്കു കിട്ടുമോ എന്ന് ഇല്ലക്ഷന്‍ കഴിയുമ്പോള്‍ അറിയാം)
ഏതായാലും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറെ കാലത്തേക്ക് ഇനിഒന്നും വേണ്ട , ഇപ്പോ തന്നെ പാടത്തും പറമ്പിലും ക്രിക്കറ്റ് ചൂട് പിടിച്ചു തുടങ്ങി .
എന്നാല്‍
ഈ ലോക കപ്പില്‍ തോറ്റു പോയ ശ്രീ ലങ്കന്‍ ടീമിന്റെ അവസ്ഥആരെങ്കിലും അറിഞ്ഞോ
ഇന്ത്യയേക്കാള്‍ നനായി ഫൈനല്‍ വരെ കളിച്ച ടീം ആയിരുന്നു അവര്‍ പാവങ്ങള്‍ !!നല്ല മര്യാദയുള്ള കളിക്കാര്‍ ,അവര്‍ക്കീ ഗതി വന്നല്ലോ
ഒന്നും അറിഞ്ഞില്ലാ ല്ലേ
മുത്തയ്യ മുരളീധരന്‍ തോല്‍വിയുടെ കയ്പ്പുനീര്‍ കൂടിച്ചു ക്രിക്കറ്റില്‍ നിന്നും വിരമിച്ചു ,ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂമാര്‍ സംഗക്കാര ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പോകുന്നു , ജയവര്ദ്ദനെയും തന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു ,ശ്രീ ലങ്കന്‍ ക്രിക്കെറ്റ് സെല്ലക്ഷന്‍ കമ്മേറ്റിയും സ്ഥാനം ഒഴിയുന്നു
ഇതെല്ലാം സഹിക്കാം
ഇതെല്ലാം സഹിക്കാം
ഇനിയൊരു സംഭവം നടന്നു
അത് കേട്ടാല്‍ ചങ്കൂ തകര്‍ന്നു പോകൂം
മുടി വെട്ടാതെ ആ മുടിയില്‍ സ്വര്‍ണ്ണ കളറു തേച്ചു സ്പ്രിങ്ങ് പോലെ ഒക്കെ ആക്കി , ഓടിവന്നു മാങ്ങാക്ക് ഏറിയും പോലെ ബോള്‍ ചെയ്തിരുന്ന ഒരാളില്ലേ ശ്രീലങ്കന്‍ ടീമില്‍ ,ഹാ ... പുള്ളി തന്നെ നമ്മുടെ ...മലിംഗ , ആ പാവം മനുഷ്യന്റെ അവസ്ഥ ഇപ്പോ എന്താണെന്നറിയാമോ ..??
ടെ ഒന്ന് കണ്ടു നോക്കിക്കേ ...
പാവം ചെക്കനു വട്ടായിപ്പോയി
ശ്രീലങ്കന്‍ ടീമിന്റെ ശനി ദശ മാറാന്‍ ശ്രീശാന്തിനോട് പറഞ്ഞു ഒരു പൂജയോ അല്ലെങ്കില്‍ ഒരു ചരടോ മറ്റോ ജപിച്ചു കെട്ടണം അതെ ഇനി വഴിയുള്ളൂ എന്നറിഞ്ഞു ജയവര്‍ദ്ദന ശ്രീയുടെ വീട്ടില്‍ പോകാന്‍ ഇരിക്കുന്നുണ്ടത്രെ ..!!
..........................................................................................................
3 comments:
ജയവര്‍ധനെ കൊച്ചിയിലുണ്ടല്ലോ. ശ്രീശാന്തിനോട് പറഞ്ഞ് ചരടു വാങ്ങാന്‍ ഇനി വല്യ ബുദ്ധിമുട്ടില്ല
[ഒരു വിയോജിപ്പ്: ശ്രീലങ്ക ഫൈനല്‍ വരെ ഇന്ത്യയേക്കാള്‍ നന്നായി കളിച്ചു എന്ന് പറഞ്ഞത് അംഗീകരിയ്ക്കാനാകുമെന്ന് തോന്നുന്നില്ല. ഒരു ടീം വര്‍ക്ക് എന്ന നിലയില്‍ ഏറ്റവും ഒത്തിണക്കത്തോടെ (ദക്ഷിണാഫ്രിയ്ക്കക്കെതിരെയൊഴികെ) ഈ ലോക കപ്പില്‍ കളിച്ച ഏറ്റവും മികച്ച ടീം ഇന്ത്യ തന്നെ ആയിരുന്നു. ശ്രീലങ്കയ്ക്ക് മികച്ച എതിരാളികള്‍ക്കെതിരെ ജയമൊന്നും കിട്ടിയതുമില്ല. (പാക്കിസ്ഥാനെതിരെ തോറ്റു, ഓസീസിനെതിരെ മഴ കാരണം മത്സരം ഉപേക്ഷിച്ചു, ദക്ഷിണാഫ്രിയ്ക്കക്കെതിരെ കളിയ്ക്കേണ്ടി വന്നതുമില്ല്ല).
കപ്പ് നേടാന്‍ തുടക്കം മുതലേ അര്‍ഹത ഉള്ള ടീമുകള്‍ ദക്ഷിണാഫ്രിയ്ക്ക കഴിഞ്ഞാല്‍ ഇന്ത്യ തന്നെ ആയിരുന്നു.
Ha ha ha!!!! Congratz man.
Gud job! Keep it up!!
Post a Comment