ഒരു മയില്‍പ്പീലി പോലെ
മമ മനതാരിനെ പ്രണയാര്‍ദ്രമാക്കുന്ന -
സ്നേഹ സൗന്ദര്യമാം പൊന്മയില്‍ പീലി നീ .
ഏകാന്ത മായോരെന്‍ ജീവിതത്താരയില്‍ -
ഒരു കുളിര്‍ തെന്നലായ് നീ അന്നണഞ്ഞതും .
നിന്റെ സൌഹാര്ദ്ദമാം കിരണങ്ങള്‍ ഏറ്റു ഞാന്‍ -
ആകെ അലിഞ്ഞുപോയ് ഹൃദയം നിറഞ്ഞു പോയ് .
സാമോദ നിമിഷങ്ങള്‍ മാത്രമായ് അന്നു നാം -
ഈ സ്നേഹവാടിയില്‍ പാറിപ്പറന്നപ്പോള്‍ ,
ഒരു മാത്രയന്നെന്‍ മനസ്സില്‍ നിനച്ചു ഞാന്‍ ,
ഈ വിശ്വ വിജയികള്‍ നാം മാത്രമാണെന്ന്.
ഈ വിശ്വ വിജയികള്‍ നാം മാത്രമാണെന്ന്.
നിഴലിന്റെ തണലേകി നീ ചാരേ നില്‍ക്കുമ്പോള്‍ -
ഒരു മാത്രപോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ ആശിച്ചിരുന്നെന്നു .
ഒരു കുഞ്ഞു രോഷത്താല്‍ നീ മാറി നിന്നപ്പോള്‍ -
ഒരു ഞൊടി കൊണ്ടെന്റെ ചലനങ്ങള്‍ നിന്നുപോയ് .
ഒരു പ്രണയത്തിന്റെ പോന്മയിലായി നീ -
വേണ്ടുമെന്‍ മുന്നിലന്നാടി തിമിര്ക്കുമ്പോള്‍ ,
പ്രണയാര്‍ദ്രമായോരാ നിന്‍ മാനസത്തെ ഞാന്‍ ,
ദൂരെനിന്നാശയാല്‍ നോക്കുന്ന നേരത്തും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെന്നു.
ഒരു പാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ മെനഞ്ഞു നാം -
വിധിതന്‍ കരാളമാം ഹസ്തങ്ങളില്‍ പെട്ടു ,
ഒരു ജയത്തിന്നായ് അടരാടിടുമ്പോഴും ,
ഒരു മാത്ര പോലുമീ ഞാനറിഞ്ഞില്ലന്നും ,
ഇത്രമേല്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നെന്നു .
ഒടുവിലാ ക്രൂരനാം വിധി നമ്മെ ജയിച്ചപ്പോള്‍ -
അശ്രു കണങ്ങളാല്‍ അരുവികള്‍ തീര്‍ത്തുനാം ,
ജീവിതതാരയില്‍ ഇരുവഴി തേടിപ്പോയ് .
അബലരായ് മൂകരായ് തമ്മില്‍ പിരിഞ്ഞപ്പോള്‍ -
ഇത്രമേല്‍ വിരഹമാണിനീയെന്‍ വിധിയെന്ന് .
എങ്കിലും ഇന്നും ഞാന്‍ ഓര്‍ക്കുന്നു ,കേഴുന്നു -
എന്‍ മനതാരിലിതാ .... കാത്തു വയ്ക്കുന്നു ,
മങ്ങാത്ത മായാത്ത മധുരമാം ഓര്‍മകള്‍ -
ഒരു പാട് നല്കിയിന്നെന്നെ പിരിഞോരീ ,
നീയെന്ന എന്റെയീ പൊന്മയില്‍ പീലിയെ ..
2 comments:
Wow! Superb!
ithrmel nee enne snehichirunnenkil........
Post a Comment