ഈ കഴിഞ്ഞ ദിവസം ഞാന്‍ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിക്ക് ,രാത്രി 11 30 കഴിഞ്ഞു ,വീടെത്താന്‍ ഇനി 5 മിനിറ്റ് മാത്രെം ബാക്കി വേമ്പനാട്ടു കായലിനു കുറുകെ കെട്ടിയ അരൂര്‍ കുമ്പളം പാലം എത്താന്‍ അര കിലോമീറ്റര് കൂടി ഉണ്ട് , അതിനു കുറച്ചു മുന്നിലായി പുതുതായ് പണിതു കൊണ്ടിരിക്കുന്ന എല്ലാ വിധ സൌകര്യങ്ങളും ഉണ്ടാകും എന്ന് അവകാശപെടുന്ന ടോല്‍ ബൂത്ത് , അതിനു മുന്നിലും പിന്നിലുമായി പണി തീര്‍ന്ന രണ്ടു വരി ഹംബുകളും ....
മര്യാദക്ക് വണ്ടി ഓടിച്ചു വന്നുകൊണ്ടിരുന്ന എനിക്ക് ദൂരെ നിന്നും അതി വേഗതയില്‍ വരുന്ന ഒരു കാറിനെ ബൈക്കിന്റെ മിററിലൂടെ കാണാന്‍ സാദിച്ചു ,ഞാനത് കണ്ടില്ലായിരുന്നു എങ്കില്‍ ഇന്നീ ബ്ലോഗ് എഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല . .
ആ കാറിന്റെ വരവില്‍ പന്തികേട് തോന്നിയ ഞാന്‍ എന്റെ ബൈക്ക് റോഡ് സൈഡില്‍ കഴിയാവുന്നത്ര ഒതുക്കി നിര്‍ത്തി , എന്നെയും എന്റെ മുന്നിലുള്ള മറ്റൊരു ബൈക്കിനേയും തട്ടി തട്ടിയില്ല എന്ന മട്ടില്‍ ഓവര്‍ ടേക്ക് ചെയ്തുകൊണ്ട് അതി വേഗത്തില്‍ ആ കറുത്ത കാര്‍ പാഞ്ഞു പോയി .
പിന്നെ ഞാന്‍ കണ്ടത് ഒരു വലിയ ശബ്ദത്തോടെ ആ കാര്‍ ഹമ്പ് ചാടുന്നതാണ്,ക്യാരംസ് ബോര്‍ഡിലെ കോയിന്‍ ബോര്‍ഡിലെ വശങ്ങളില്‍ തട്ടുംപോലെ ആ കാര്‍ ഹമ്പ് ചാടിക്കടന്നു വശങ്ങളില്‍ കെട്ടിയിരിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തികളില്‍ തട്ടി വലിയൊരു ശബ്ദത്തോടെ റോഡില്‍ നിരങ്ങി നീങ്ങി നിന്നു .തൊട്ടു പുറകില്‍ ഉണ്ടായിരുന്ന എന്റെ മേല്‍ ആ കാറില്‍ നിന്നു എന്തൊക്കെയോ അടര്‍ന്നു വന്നു കൊണ്ടു , എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്ന് പോയി ..
മുന്നിലുണ്ടായിരുന്ന ആ ബൈക്ക് കാരനെ ഞാന്‍ നോക്കി അയാളെ അവിടെയെങ്ങും കണ്ടില്ല , ആ കാറില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു അപ്പോള്‍ , എന്റെ ബൈക്ക് ഒതുക്കി നിര്‍ത്തി ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ , എന്റെ അടുത്തേക്ക് നടന്നു വരുന്ന ആ ബൈക്ക് കാരനെ ഞാന്‍ കണ്ടു , അയാള്‍ക്കും എന്റെ അതെ അവസ്ഥ ആയിരുന്നു , അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു അപ്പോള്‍ ..
ആ കാറില്‍ ഉള്ളവരെ നോക്കണ്ടേ .. ? അയ്യാള്‍ ചോദിച്ചു
വാ നോക്കാം .. ഞാനും പറഞ്ഞു
ആ കാറില്‍ എത്ര പെരുണ്ടെന്നോ അവര്‍ക്കൊക്കെ എന്ത് പറ്റിയെന്നോ അറിയില്ല , നെഞ്ചിടിപ്പ് ഉച്ചത്തിലായി ശരീരം മൊത്തം വിയര്‍ക്കുന്നു എന്ത് ചെയ്യണം എന്നറിയില്ല , ഒരു കണക്കിന് ദൈര്യം സംഭരിച്ചു ഞങ്ങള്‍ മൊബൈലിലെ ടോറച്ച് തെളിച്ചു ആ കാറിനടുത്ത് ചെന്നു , അതില്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ , ചെറുതായി പിടച്ചുകൊണ്ട് അയാള്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും മാറി ഇടതു വശം ചരിഞ്ഞു കിടക്കുന്നു ,കാലുകള്‍ സീറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കാണുമ്പോളേ അറിയാം , അപ്പോളേക്കും മറ്റു ചില വണ്ടികളിലെ ഡ്രൈവര്‍മാരും അടുത്ത വീടുകളിലെ ചില ആളുകളും എത്തിയിരുന്നു ,
ഞാന്‍ മൊബൈല്‍ എടുത്തു അടുത്തുള്ള അരൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു ,
ആ കാറിന്റെ ഒരു വശം തീര്‍ത്തും തകര്‍ന്ന അവസ്ഥ ആയിരുന്നു , കാറിനു ചുറ്റും പച്ച നിറത്തില്‍ എന്തോ ഒഴുകി പടരുന്നു , കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ മനം മടുപ്പിക്കുന്ന ഗന്ധംഅവിടെയാകെ നിറഞ്ഞു ,ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ആ കാറിന്റെ ഇടതു വശത്തെ ഡോര്‍ തുറന്നു , ആ കാറിലെ ആള്‍ക്ക് ബോധം നശിച്ചിരുന്നു, ടയര്‍ റോഡില്‍ ഉരഞ്ഞ ആ മണം പിന്നെയും സഹിക്കാം പക്ഷെ അയാളില്‍ നിന്നും വരുന്ന മദ്യത്തിന്റെ മണം സഹിക്കാന്‍ ഞങ്ങള്‍ നന്നേ പാടു പെട്ടു .
അപകടത്തില്‍ പെട്ടവനോട് അനുകമ്പ തോന്നെണ്ടതിനു പകരം മദ്യപിച്ചു വണ്ടി ഓടിച്ചു എന്റെ ജീവിതം കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചവനെ അറപ്പോടെയാണ് ഞാന്‍ നോക്കിയത് .
വലതു വശത്തെ ഡോര്‍ ഒരു വിധത്തില്‍ തുറന്നു സീറ്റുകള്‍ പിറകിലേക്ക് മാറ്റി അയാളുടെ കാലുകള്‍ നേരെ വയ്ച്ചു , അയാളുടെ വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു സ്ടിയരിംഗ് നെഞ്ചില്‍ ഇടിച്ചതാവം കാരണം . ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോളെക്കും പോലീസ് എത്തി അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ...
മുടിനാരിഴ വ്യത്യാസത്തില്‍ തിരിച്ചു കിട്ടിയ ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കും പോന്നു .ഒരു ഫുള്‍ ജഗ്ഗ് വെള്ളം കുടിച്ചു തീര്‍ത്താണ് ഞാന്‍ അന്ന് ഉറങ്ങാന്‍ കിടന്നത് .
പിറ്റേ ദിവസം അതുവഴി പോയപ്പോള്‍ റോഡില്‍ ഒതുക്കി ഇട്ടിരുന്ന എന്റെ കാലനാവേണ്ടിയിരുന്ന ആ കാര്‍ കണ്ടപ്പോള്‍ മൊബൈലില്‍ ഞാന്‍ വെറുതെ ഒന്ന് ക്ലിക്കി , അയാള്‍ക്ക് എന്ത് പറ്റി എന്ന് ഞാന്‍ തിരക്കാന്‍ പോയില്ല .
"മദ്യപാനമാണെടോ മനസ്സിനോരാനന്ദം
തുള്ളിയോളം ഉള്ളില്‍ചെന്നാല്‍
സ്വര്‍ഗലോകമാണെടോ "
എന്ന് കരുതുന്നവന്‍
ചത്തോ ജീവിച്ചോ എന്നെന്തിനു ഞാന്‍ തിരക്കണം .
യാത്രക്കിടയില്‍ തടസ്സം സൃഷ്ട്ടിച്ചു കൊണ്ട് ഊതിക്കാന്‍ നില്‍ക്കുന്ന ഹൈവേ പോലീസുകാരും മറ്റും , കൈക്കൂലി വാങ്ങി ഒതുക്കാതെ ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കി മദ്യപിച്ചു വണ്ടി ഓടിച്ചു മറ്റുള്ളവരെ കൂടി അപകടപ്പെടുത്തുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും കുറച്ചു ശ്രദ്ധിച്ചിരുന്നെകില്‍ ..!!
6 comments:
"മദ്യപാനമാണെടോ മനസ്സിനോരാനന്ദം
തുള്ളിയോളം ഉള്ളില്‍ചെന്നാല്‍
സ്വര്‍ഗലോകമാണെടോ " .
തിരിഞ്ഞു നോക്കണ്ട പോയി ചാവട്ടെ
May the good god always shower all the blessings on u friend!!!!!
ഹോ! ആ വണ്ടിയുടെ അവസ്ഥ കണ്ടിട്ട് തന്നെ ഞെട്ടിപ്പോയി. ബൈക്ക് ഒതുക്കി മാറാന്‍ പറ്റിയത് ശരിയ്ക്കുമൊരു രക്ഷപ്പെടല്‍ തന്നെ കേട്ടോ.
എത്രയോ വാസ്തവം...ഇത്തരം ആളുകൾ സ്വന്തം ജീവിതവും ജീവനും മാത്രല്യ മറ്റുള്ളൊരുടെ ജീവനും വച്ചാ കളിക്കുന്നത്...അധികാര കസേരകൾ ഇതിനെതിരെ പ്രതികരിച്ചേ മതിയാവൂ
കുടിക്കുമ്പോള്‍ ആരും ഇതൊന്നും ഓര്‍ക്കില്ലല്ലോ.എന്തായാലും ദൈവം കാത്തു.
Casino Finder (Wynn, NV) - Mapyro
Find Casino Finder (Wynn, 부천 출장샵 NV) location in the area (0) No. Of 양주 출장안마 rooms 2 원주 출장마사지 to 3 in Las Vegas, the 오산 출장안마 4 restaurants 용인 출장안마 listed have openings, but the
Post a Comment