താളുകള്‍

Thursday, 31 March 2011

Bleeding blue ..ഇതു സച്ചിനു വേണ്ടി

ഇതു ഞങ്ങളുടെ സച്ചിന് വേണ്ടി
അങ്ങനെ കോടിക്കണക്കിനു ആരാധകരെ  ആവേശത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്തിയ ഇന്ത്യ /പാക്ക് സെമി ഫൈനലും കഴിഞ്ഞു .കളി തുടങ്ങും മുന്‍പേ നാവുകൊണ്ട് കളിച്ചു ജയിക്കാന്‍ നോക്കിയ അഫ്രീദിയും കൂട്ടരും വാലും ചുരുട്ടി പെട്ടിയും കിടക്കയും എടുത്തു പടിയിറങ്ങി ,  ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജന മനസ്സുകളില്‍ ഒരു യുദ്ധം തന്നെ ആയിരുന്നു ആ മത്സരം , ജയിച്ചാല്‍  തോളിലേറ്റുന്ന ജനങ്ങള്‍ തന്നെ തോറ്റാല്‍ വീടിനു  കല്ലെറിയും ഏതായാലും ഇന്ത്യ പാക്കിസ്ഥാനെ തോല്പ്പിച്ചല്ലോ  ഇനി ചത്താലും വേണ്ടീല എന്നേ ഞാന്‍ പറയു , ഈ വേര്‍ഡ്‌ കപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആകെ എടുത്തു പറയാവുന്ന ഒരേ ഒരു നേട്ടം ഈ കഴിഞ്ഞ മത്സരം ജയിച്ചത്‌ മാത്രമാണ്  


എക്കാലത്തെയും ലോക ക്രിക്കെറ്റിന്റെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സാന്നിദ്ദ്യവും ,സെവാഗ് ,ഗംഭീര്‍ ,യുവരാജ് ധോണി തുടങ്ങിയ പ്രമുഗര്‍ ഉള്ള  ശക്തമായ  ബാറ്റിംഗ് നിരയും ,സഹീര്‍ ഖാനെയും ഹര്‍ബജന്‍ സിങ്ങിനെയും  മാറ്റി നിര്‍ത്തിയാല്‍  നേഴ്സ്റി കുട്ടികളുടെ അത്ര പോലും കളി അറിയാത്ത ബൌളിങ്ങും ,  കൊണ്ട് അത്രക്ക് വളരെ സന്തുലിതം എന്ന് പറയാന്‍ പറ്റാത്ത ടീം , എന്നാല്‍ ജനിച്ച അന്നുമുതല്‍ ഭാഗ്യം ധോനിയുടെ കൂടെപ്പിറപ്പായത് കൊണ്ട് ഇതാ ഇപ്പോള്‍ ഇന്ത്യ ഫൈനലില്‍ ശ്രീ ലങ്കയെ നേരിടാന്‍ പോകുന്നു .  

ഇന്ത്യന്‍ ടീമിന്റെ ഇതുവരെ ഉള്ള യാത്ര  നോക്കാം 

ഗ്രൂപ്പ്‌ ബി യില്‍ ആറു കളികള്‍ , നാലില്‍   ജയം ,ഒരു തോല്‍വി ,ഒരു സമനില  ,
ഒന്‍പതു പോയിന്റ്‌  ഉം കൊണ്ട് നേരേ  നോക്ക് ഔട്ടിലേക്ക് .....

ക്വാര്‍ട്ടെര്‍  ഫൈനലില്‍  ഓസ്ട്രലിയയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച നല്ലൊരു കളി കാഴ്ച വച്ച് കൊണ്ട് സെമി ഫൈനലിലേക്ക് .....

സച്ചിന്റെ കൊണ്ട് സെഞ്ച്വറി അടിപ്പിക്കില്ല എന്നും പറഞ്ഞു വന്ന ജന്മ ശത്രുക്കളെ , സെഞ്ച്വറി എടുത്തില്ലെങ്കിലും ടീമിന്റെ നേടുംതൂണായ സച്ചിന്റെ ഇന്നിങ്ങ്സും 85   റണ്‍സ്  ,  അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും നല്ല ഫീല്ടിങ്ങും, ടീം സ്പിരിറ്റും , സഹീര്‍ ഖാനോടൊപ്പം മറ്റുള്ള ബൌളര്‍ മാറും അവസരത്തിന് ഉണരുകയും ചെയ്തപ്പോള്‍ ആവേശവും ടെന്‍ഷനും കൊണ്ട് മുള്‍ മുനയില്‍ നിന്ന മത്സരം ആരാധകരുടെ ആരവത്തോടൊപ്പം ഇന്ത്യയില്‍ വിജയ കോടി പറപ്പിച്ചു .അഫ്രീദിയും കുട്ടാളികളും കരഞ്ഞു കാലിടറി വീണു, ഇനി നമ്മള്‍ ഫൈനലിലേക്ക്.

ഒരു പടി ഇന്ത്യയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് തോന്നിപോകുന്ന പ്രകടനങ്ങള്‍ ലങ്കക്ക് ഇത്തവണ അവകാശ പെടാം .ശ്രീലങ്കക്ക് കളിയില്‍ നിന്ന് വിരമിക്കുന്ന അവരുടെ മുത്തയ്യ മുരളീധരന് വേണ്ടി ഈ ലോക കപ്പ്‌ എടുക്കണം, എങ്കിലും ,ഫൈനല്‍ നടക്കുന്ന മുംബയിലെ വാന്ഖടെ സ്റ്റേഡിയം ഇന്ത്യയെ ചതിക്കില്ലെന്ന് കരുതാം , പോരാത്തതിനു മാസ്റ്റര്‍ ബ്ലാസ്റ്റെര്‍  സച്ചിന്റെ തെണ്ടുല്‍ക്കരിന്റെ ഹോം ഗ്രൌണ്ടും , സച്ചിന്റെ അവസാന വേര്‍ഡ്‌ കപ്പ്‌ മത്സരത്തിലെ അവസാന മത്സരവും , ക്രിക്കറ്റില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്തത്  എല്ലാം നേടിയ സച്ചിന്  ഇന്ത്യക്ക് ലോക കപ്പ്‌ നേടിത്തരുവാന്‍ ,ഒപ്പം സ്വന്തം കിരീടത്തില്‍ ഒരു പൊന്‍തൂവലും  കൂടി ചാര്‍ത്താനുള്ള ഏക അവസരം ,ധോനിക്കും കൂട്ടര്‍ക്കും സച്ചിനെന്ന മഹാ  ഇതിഹാസ താരത്തിന്റെ  കാല്‍ക്കല്‍ വയ്ച്ചു തൊഴുവാന്‍  ,അവരുടെ പ്രിയ സച്ചിനു വേണ്ടി ,ഇന്ത്യയുടെ , ലോക ക്രിക്കറ്റിന്റെ  പ്രിയ സച്ചിന്‍ രമേശ്‌ തെന്‍ണ്ടുല്‍ക്കറിനു വേണ്ടി .........ഈ ലോക കപ്പ്‌ എടുക്കണം
  
അതെ അത് തന്നെ ..... ഈ ലോക കപ്പ്‌ ഇന്ത്യക്ക് വേണ്ട ..അത്  ഇന്ത്യയുടെ പ്രിയ  സച്ചിന്‍ തെണ്ടുല്‍ക്കറിനു കൊടുത്തേക്കു ...നൂറാം അന്താ രാഷ്ട്ര സെഞ്ചുറി പൂര്‍ത്തിയാക്കി കപ്പുമായി സച്ചിന്‍ വരുന്നത് കാണുവാന്‍ എല്ലാ ഇന്ത്യാ ക്കാരും മനസുരുകി പ്രാര്‍ഥിക്കുന്നു ..ആ ഒരു നിമിഷത്തിനായി 
we love u  dear SACHIN
we love cricket only because of  u ..
u played the key role to escalate Indian cricket up to the hill top
u are the real living god
u are the emperor
u are the hero
u are the universe
u are the one man army
u are the destroyer
u are the blood and spirit
u are the last word 
u hold such a wonderful position in our heart 
u have no substitute forever and ever and ever
we are proud of u 
we never forget u 

BLEED THE  BLUE FOR INDIA IN  MUMBAI ON SATURDAY
jai ho India   ....
pray for INDIA    ....


Tuesday, 29 March 2011

RAMESWARAM - രാമേശ്വരം

രാമായണത്തെ സത്യമാക്കുന്ന രാമേശ്വരത്തു ഭക്തി സാന്ദ്രമായ  മുന്നു പകലും രണ്ടു രാത്രിയും   
*
*
*
*
നിരീശ്വര  വാദികളെ  ഇതിലേ  ഇതിലേ  

 ധനുഷ് കോടി ഒരു സാറ്റ്ലേറ്റ് ചിത്രം 

ശ്രീരാമനോടും രാമായണത്തോടും ബന്ധപെട്ടു കിടക്കുന്ന ചരിത്രം ഉറങ്ങുന്ന ദേശം അതാണ്‌ രാമേശ്വരം ,  ഭാരതത്തിലെ  പന്ത്രണ്ടു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടുത്തെ  പ്രസിദ്ദമായ രാമേശ്വരം ക്ഷേത്രം  ഇവിടുത്തെ വിഗ്രഹം ശ്രീരാമനാല്‍ പ്രതിഷ്ട്ടിക്കപെട്ടതാണ് . ശ്രീരാമ ചരിത്രത്തിന്റെ ഒട്ടനവധി തെളിവുകള്‍ ഇനിയും രാമേശ്വരത്ത് അവശേഷിക്കുന്നു , നേരില്‍ കണ്ടു മാത്രം വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ , നിരീശ്വര വാദികള്‍ പോലും തല കുനിച്ചു പോകുന്ന , ശാസ്ത്രത്തിനും പോലും അംഗീകരിക്കേണ്ടി  വന്ന ധനുഷ് കോടി അഥവാ രാമാ സേതു സ്ഥിതി ചെയ്യുന്ന രാമേശ്വരം , ഇന്ത്യന്‍ മഹാ സമുദ്രവും ബംഗാള്‍ ഉള്‍ക്കടലും സന്ധിക്കുന്ന സ്ഥലം അതാണ്‌ ധനുഷ് കോടി ,  സാക്ഷാല്‍ ശ്രീരാമന്‍ രാവണ നിഗ്രഹത്തിനു പോകാന്‍ കടലിനു കുറുകെ ചിറ കെട്ടിയത് ഇവിടെയാണ്, , ഗന്ധമാദന പര്‍വ്വതവും ( രാമന്‍ ലങ്കയെ നോക്കി കണ്ട സ്ഥലം ) കടലിനു നടുക്കുള്ള ശുദ്ധ ജല സ്രോതസ്സും ( സീതയുടെ ദാഹം ശമിപ്പിക്കാന്‍ കടലില്‍ അമ്പ് എയ്തു സൃഷ്‌ടിച്ചതു ) വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കൂറ്റന്‍ കല്ലുകളും (രാവണനിഗ്രഹത്തിനു പോകാന്‍ കെട്ടിയ ചിറയുടെ  ഇനിയും അവശേഷിക്കുന്ന കല്ലുകള്‍ )എന്നിവ തെളിവുകളാണ് . ഏഷ്യയിലെ ഏറ്റവും വലിയ ഇടന്നഴി  സ്ഥിതി ചെയ്യുന്നത് രാമേശ്വരം ക്ഷേത്രത്തിലാണ് . ശ്രീ ഹനുമാന്‍ കൈലാസത്തു  നിന്നും കൊണ്ട് വന്ന ശിവ ലിംഗവും സീതാ ദേവി തൃക്കയ്കളാല്‍ നിര്‍മിച്ച ശിവ ലിംഗവും ഇവിടെ പ്രതിഷ്ട്ടിച്ചിരിക്കുന്നു . നന്ദി ദേവന്റെ വലിയൊരു പ്രതിമയും ഇവിടെയുണ്ട് , കൂടാതെ ഇരുപത്തി രണ്ടു പുണ്യ തീര്‍ത്ത കുളങ്ങളും . വളരെ പ്രാദാന്യ മര്‍ഹിക്കുന്ന പാപ നാശിനി കടല്‍ രാമേശ്വരത്തിന്റെ  മറ്റൊരു പ്രത്യേകതയാണ് ഇവിടെയാണ്  കാശി യാത്രയുടെ അവസാനം തീര്‍ഥാടകര്‍ കുറിക്കുന്നത് .ഇവിടെ ക്ഷേത്രത്തിനു അകത്തും പുറത്തും പല ഇടങ്ങളിലും ചിത്രം എടുക്കാന്‍ അനുവദനീയമല്ല .


രമേശ്വരത്തിനു നാല് ചുറ്റും ആഴക്കടല്‍ ആണ്  ഇന്ത്യയുമായി രാമേശ്വരത്തെ ബന്ധിപ്പിക്കുന്നത് മണ്ഡപം എന്ന സ്ഥലത്ത് നിന്നും രമേശ്വരത്തെക്കുള്ള വലിയ കടലപ്പാലം മുഖേനയാണ്  ഇന്ത്യയിലെ തന്നെ വലിയ കടല്‍പ്പാലം പാമ്പന്‍ പാലമാണ് അത് .അത് കൂടാതെ പണ്ട് ബ്രിട്ടീഷ് കാര്‍  പണിത റയില്‍ പാലവും ഉണ്ട് എവിടെ അതിന്റെ നടുഭാഗം കപ്പലുകള്‍ വരുമ്പോള്‍ പോങ്ങതക്ക രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. മത്സ്യബന്ധനം ആണ് ആകെയുള്ള ആ നാട്ടിലെ വരുമാന മാര്‍ഗം ശംഗുകളും ചിപ്പികളും  കൊണ്ടുള്ള കര കൌശല വസ്തുക്കള്‍ ഉണ്ടാക്കുക കുടില്‍ വ്യവസായം ആണ് രാമേശ്വരത്ത്,   ഇന്ത്യയിലെ പല ദേശങ്ങളിലും എത്തുന്ന മത്സ്യങ്ങളില്‍ വലിയൊരു പങ്കു ഇവിടെ നിന്നാണ് , വളരെ സാദാരണക്കാരായ ജനങ്ങള്‍ ആണ് കൂടുതലും ഇവിടെ , മത്സ്യ ബന്ധനത്തിന് പോകുന്ന ഇവിടുത്തെ ആളുകളും ബോട്ടുകളും അതിര്‍ത്തി ലങ്കിച്ചതിന്റെ പേരില്‍  ശ്രീ ലങ്കന്‍ പട്ടാളത്തിന്റെയും തമിള്‍ പുലികളുടെയും കയ്യില്‍ അകപ്പെടുന്നത് സര്‍വ്വ സാദാരണം ആണ് .ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഞങ്ങളുടെ ഐജെന്റിന്റെ  ഒരു ബോട്ട് രണ്ടു ദിവസം മുന്‍പ് ലങ്കന്‍ പട്ടാളം പിടിച്ചെടുത്തിരുന്നു അത്രെ .

പറയാന്‍ മറന്നു പോയ ഒരു പ്രധാന കാര്യം കൂടി .ഇന്ത്യയുടെ അഭിമാനം മുന്‍ ഇന്ത്യന്‍ പ്രസിഡന്റും സൈന്റിസ്റ്റും ശാസ്ത്രജ്ഞ്ന്‍ നും ഒക്കെ ആയ ഡോ  എ .പി. ജെ . അബ്ദുല്‍കലാമിന്റെ ജന്മ ദേശവും രാമേശ്വരം ആണ്.

ഏഷ്യയെ ഇളക്കി മറിച്ച സുനാമി തിരകള്‍ ഇന്ത്യന്‍ തീരങ്ങളിലും ലങ്കന്‍ തീരങ്ങളിലും കൊടും നാശം വിതച്ചപ്പോളും ,തൊട്ടടുത്ത്‌ കിടക്കുന്ന കൊളംബോയിലും മംഗലാപുരത്തും  സുനാമി അലയടിച്ചപ്പോളും ഒരു ചറിയ വെള്ളപോക്കം  ഉണ്ടായാല്‍ മുങ്ങി പോകാവുന്നത്ര ചെറിയ പ്രദേശം ,അതും നാല് ചുറ്റും കടലും ആയ രാമേശ്വരത്ത് മാത്രം യാതൊന്നും സംഭവിക്കാതിരുന്നത് എന്നും അതിശയമാണ്. എല്ലാം ശുഭാമാകുന്നത് ശ്രീ രാമന്റെ അനുഗ്രഹം ഉള്ള സ്ഥലം ആയതുകൊണ്ടാണെന്നു അവിടുത്തുകാര്‍ വിശ്വസിക്കുന്നു .


 രാമേശ്വരം ക്ഷേത്രത്തിന്റെ ചില ദ്രിശ്യങ്ങള്‍


 പ്രസിദ്ധമായ  ഇടനാഴി
 

ധനുഷ് കോടിയിലേ ദ്രിശ്യങ്ങള്‍ 
 
 
പാപ നാശിനി കടല്‍ 


വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ 
പാമ്പന്‍ പാലം 
  
കടപ്പുറം
ഞാനും അവിടുത്തെ ഞങ്ങളുടെ AGENT കളും 
  
ഞാനും എന്റെ സഹ യാത്രികനും 
 
FOR THE MEMORY OF MY DEAR FRIEND 

മുന്നു പകലുകളും രണ്ടു രാത്രിയും രാമേശ്വരത്തിന്റെ മണ്ണില്‍ അവിടുത്തുകാരോടൊപ്പം കഴിയാന്‍ സാധിച്ചു (അവിടെ ചില തമിള്‍ സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് ) അവരാണ്  കുടുതല്‍  രാമേശ്വരത്തെ കുറിച്ച് പറഞ്ഞു തന്നത് .പക്ഷെ അവിടുത്തെ ഭക്ഷണം വളരെ മോശമാണ് , ആ മുന്നു ദിവസവും വെറും പഴവും മംഗോ ടൈമും കുടിച്ചു കഴിയേണ്ടി വന്നു എനിക്ക് . എങ്കിലും എന്റെ യാത്ര രാമ കൃപയാല്‍ അസുലഭ സുരഭില സുന്ദര 
.. ശുഭം ..!!



Sunday, 27 March 2011

IDUKKI - ഇടുക്കി ജില്ല

അണക്കെട്ടുകളുടെ നാട് 
 കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജില്ല, 50 ശതമാനത്തിലധികം കാടുകളും മലകളും,കുന്നുകളും ,നിറഞ്ഞ പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രം, സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട്  2000മീറ്റര്‍ ഉയരമുള്ള തീവണ്ടി പാതയില്ലാത്ത നാട്, വന്യജീവി സംരക്ഷണ,കേന്ദ്രങ്ങളും ,ആനമുടി കൊടുമുടിയും ,പെരിയാര്‍ പമ്പ നദികളും ഇതില്‍ പുണ്യപമ്പയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.വൈദ്യുതി ഉത്പാദനം കൊണ്ട് പ്രശസ്തമായ  ഇവിടെ അണക്കെട്ടുകളുടെ അയല്‍ക്കൂട്ടം തന്നെ കാണാന്‍ കഴിയും അവയുടെ എല്ലാം നേതാവ് ഇടുക്കി അണകെട്ട് തന്നെയാണ് .രണ്ടു വലിയ മലകള്‍ക്കിടയില്‍ ഒരു വലിയ പുഴയെ തടഞ്ഞു നിര്‍ത്തി  ഈ അണക്കെട്ട്  കെട്ടി ഉണ്ടാക്കിയ  സായിപ്പിന് ഒരു ഹായ്,.. പറയാതെ തിരികെ പോരാന്‍ തോന്നില്ല .അത്രക്ക്  മനോഹരമായ കാഴ്ച തന്നെയാണ് ഒപ്പം ആശ്ചര്യവും പേടിയും തോന്നും .അതെങ്ങാനും ഒന്ന് തകര്‍ന്നു  പോയാല്‍  ആ പഴയ പരശുരാമനെ വീണ്ടും വിളിക്കേണ്ടി വരും കേരളം തിരികെ കിട്ടാന്‍ . ഹില്‍ സ്റ്റേഷനുകള്‍ ,തേയില തോട്ടങ്ങള്‍ , പീരുമീട് ,വാഗമണ്‍,രാമക്കല്‍ മേട്, ഇരവികുളം,ദേവികുളം,പരുന്തു പാറ,ചിന്നാര്‍ ,രാജമല ,മുന്നാര്‍..... ഇങ്ങനെ നീണ്ടു പോകും കാണാനുള്ള സ്ഥലങ്ങളുടെ പേരുകള്‍ . നാല് തവണ പോയിട്ടും ഞാന്‍ ഇതുവരെ മുഴുവന്‍ സ്ഥലങ്ങളും കണ്ടിട്ടില്ല, അവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷി തന്നെയാണ് . ഏലം കാപ്പി ,കുരുമുളക്, റബ്ബര്‍, തേയില ,വാനില തുടങ്ങിയവ .  ഒരു ആറുമണി എഴൊക്കെ ആയാല്‍ റോഡുകളിലും പരിസരതുമെങ്ങും ഒരൊറ്റ മനുഷ്യ കുഞ്ഞുങ്ങളെപ്പോലും കാണാന്‍ പറ്റില്ല അവിടുതുകരോക്കെ 8 മണിക്ക് മുന്‍പേ ഉറങ്ങുന്ന സ്വഭാവക്കാരാണ് ..എത്ര പോയാലും മതിയാവില്ല അവിടെ ..
 
ഇടുക്കിയിലെ പല സ്ഥലങ്ങളും സംരക്ഷിത മേഘലകള്‍ ആയതു കൊണ്ട് ചിത്രങ്ങള്‍ എടുക്കാന്‍ സാദിക്കില്ല , ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ചിലതെല്ലാം മൊബൈലില്‍ ആയതു കൊണ്ട് അത്ര ക്ലാരിറ്റി ഉണ്ടാവില്ല എങ്കിലും കണ്ടു നോക്കു...