അണക്കെട്ടുകളുടെ നാട്
കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജില്ല, 50 ശതമാനത്തിലധികം കാടുകളും മലകളും,കുന്നുകളും ,നിറഞ്ഞ പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രം, സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 2000മീറ്റര്‍ ഉയരമുള്ള തീവണ്ടി പാതയില്ലാത്ത നാട്, വന്യജീവി സംരക്ഷണ,കേന്ദ്രങ്ങളും ,ആനമുടി കൊടുമുടിയും ,പെരിയാര്‍ പമ്പ നദികളും ഇതില്‍ പുണ്യപമ്പയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.വൈദ്യുതി ഉത്പാദനം കൊണ്ട് പ്രശസ്തമായ ഇവിടെ അണക്കെട്ടുകളുടെ അയല്‍ക്കൂട്ടം തന്നെ കാണാന്‍ കഴിയും അവയുടെ എല്ലാം നേതാവ് ഇടുക്കി അണകെട്ട് തന്നെയാണ് .രണ്ടു വലിയ മലകള്‍ക്കിടയില്‍ ഒരു വലിയ പുഴയെ തടഞ്ഞു നിര്‍ത്തി ഈ അണക്കെട്ട് കെട്ടി ഉണ്ടാക്കിയ സായിപ്പിന് ഒരു ഹായ്,.. പറയാതെ തിരികെ പോരാന്‍ തോന്നില്ല .അത്രക്ക് മനോഹരമായ കാഴ്ച തന്നെയാണ് ഒപ്പം ആശ്ചര്യവും പേടിയും തോന്നും .അതെങ്ങാനും ഒന്ന് തകര്‍ന്നു പോയാല്‍ ആ പഴയ പരശുരാമനെ വീണ്ടും വിളിക്കേണ്ടി വരും കേരളം തിരികെ കിട്ടാന്‍ . ഹില്‍ സ്റ്റേഷനുകള്‍ ,തേയില തോട്ടങ്ങള്‍ , പീരുമീട് ,വാഗമണ്‍,രാമക്കല്‍ മേട്, ഇരവികുളം,ദേവികുളം,പരുന്തു പാറ,ചിന്നാര്‍ ,രാജമല ,മുന്നാര്‍..... ഇങ്ങനെ നീണ്ടു പോകും കാണാനുള്ള സ്ഥലങ്ങളുടെ പേരുകള്‍ . നാല് തവണ പോയിട്ടും ഞാന്‍ ഇതുവരെ മുഴുവന്‍ സ്ഥലങ്ങളും കണ്ടിട്ടില്ല, അവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനം കൃഷി തന്നെയാണ് . ഏലം കാപ്പി ,കുരുമുളക്, റബ്ബര്‍, തേയില ,വാനില തുടങ്ങിയവ . ഒരു ആറുമണി എഴൊക്കെ ആയാല്‍ റോഡുകളിലും പരിസരതുമെങ്ങും ഒരൊറ്റ മനുഷ്യ കുഞ്ഞുങ്ങളെപ്പോലും കാണാന്‍ പറ്റില്ല അവിടുതുകരോക്കെ 8 മണിക്ക് മുന്‍പേ ഉറങ്ങുന്ന സ്വഭാവക്കാരാണ് ..എത്ര പോയാലും മതിയാവില്ല അവിടെ ..
ഇടുക്കിയിലെ പല സ്ഥലങ്ങളും സംരക്ഷിത മേഘലകള്‍ ആയതു കൊണ്ട് ചിത്രങ്ങള്‍ എടുക്കാന്‍ സാദിക്കില്ല , ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ചിലതെല്ലാം മൊബൈലില്‍ ആയതു കൊണ്ട് അത്ര ക്ലാരിറ്റി ഉണ്ടാവില്ല എങ്കിലും കണ്ടു നോക്കു...
1 comment:
Keep it up! Expecting more. . . Alappuzha. . . .
Idukki. . . . .
NEXT??¿¿
Post a Comment