താളുകള്‍

Sunday 27 February 2011

dear saumya...ആദരാഞ്ജലി കള്‍

                                             ആദരാഞ്ജലി കള്‍
                                                                    
നമ്മുടെ  സസ്യ ശ്യാമള കോമള കേരളത്തില്‍ മലയാളിയുടെ കണ്മുന്നില്‍ കുറച്ചു ദിവസം മുന്‍പ് നടന്ന ഒരു നടുക്കം ..അതായിരുന്നു " സൌമ്യ"
ഇപ്പോ അത്  ആളുകള്‍ മറന്നു തുടങ്ങിയപോലെ ..
സാദാരണ പോലെ അന്നും ജോലി കഴിഞ്ഞു വീട്ടില്‍ വരുകയായിരുന്ന സൌമ്യ കാലന്‍ ഒറ്റക്കയ്യില്‍ കൊലക്കയരുമായി തന്നെ തേടി വരുന്ന വിവരം അറിഞ്ഞു കാണില്ല ..

ഇന്ത്യന്‍ റെയില്‍വേ കണ്ട അതി ദാരുണമായ ഒരു വാര്‍ത്തയും  കേട്ടുകൊണ്ടാണ് പിറ്റേന്ന് നമ്മള്‍ ഉണര്‍ന്നത് ..
പിന്നീടങ്ങോട്ടു, പുകിലായി, ഓട്ടമായി ..
മമതമേടം ഖേദം പ്രകടിപ്പിക്കുന്നു, മന്ത്രി വരുന്നു ,മനുഷ്യാവകാശ കമ്മീഷന്‍ വരുന്നു , സ്ത്രീ സംഘടന കള്‍  വരുന്നു , ചാനലുകാര്‍, പത്രക്കാര്‍ അങ്ങനെ അങ്ങനെ..
നാലാള്‍ കൂടുനിടതൊക്കെ ഇതായി സംസാരം ,അയ്യോ കഷ്ടം,ക്രൂരമായിപോയി..
എന്നിട്ടോ ..ഒരു ആഴ്ച , അത്രെ ഉണ്ടായിരുന്നുള്ളൂ മലയാളിക്ക് ആ ന്യൂസ്‌
സൌകര്യ പൂര്‍വ്വം നമ്മള്‍ സൗമ്യയെ മറന്നു ..ഇനി മറന്നില്ലെങ്കില്‍
സാരമില്ല വേഗം മറക്കും കാരണം നമുക്കൊക്കെ തിരക്കല്ലേ ..എന്തിനാ തിരക്ക് ആവൊ അറിയില്ല
എന്റെ മകളോ പോയി അവള്‍ക്കുണ്ടായ പോലെ ഇനി ഒരു പെണ്ണിനും ഈ ഗതി വരുത്തല്ലേ ദൈവമേ എന്ന്  സൌമ്യയുടെ അമ്മ കരഞ്ഞു പറഞ്ഞത് മറക്കാന്‍ സമയമായിട്ടില്ല . ഇതിനു മുന്‍പും പല അമ്മമാരും മക്കളും ഇവിടെ കരഞ്ഞിട്ടുണ്ട് സൗകര്യം പോലെ എല്ലാം നമ്മള്‍ മറന്നു .
നാളെ ഈ ഗോവിന്ദന്‍ നമുക്ക് മുന്നില്‍കൂടെ ഒറ്റ കയ്യും വീശി പോകുന്നതും നമ്മള്‍ കാണും അവനെ രക്ഷിക്കാനും ഇവിടെ മനുഷ്യാവകാശ സംഘടന കളും തേങ്ങാ കൊലേം എല്ലാം കാണും ഒടുക്കം എനിക്ക് വട്ടാണേ എന്നും പറഞ്ഞു പുള്ളി escape  ആകും .
അവനവനു പോള്ളുബോളെ  നമ്മളൊക്കെ പഠിക്കു .
ഇതുപോലുള്ള പല ഗോവിന്ദന്‍മാരും ഇനിയും ബാക്കി കാണും ഇനിയും മറ്റൊരു സൌമ്യ മരിക്കുമ്പോ  അത് ന്യൂസ്‌ ആക്കാനും അത് വിറ്റു കാശ് ആക്കാന്‍ നോക്കി ഇരിക്കുന്ന മീഡിയ മാനിയാക്കുകളും കാണും .
പട്ടാപകല്‍ ആണുങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യ , തിരിച്ചു വീട്ടില്‍ എത്തിയാല്‍ പറയാം എത്തി എന്ന് പിന്നെ അല്ലെ പെണ്ണുങ്ങള്‍ .ചത്ത്‌ കഴിയുമ്പോ കണ്ണീരും കയ്യും കൊണ്ട് വരും രണ്ടു ദിവസം ടീവികാര്‍ക്കും പത്രക്കാര്‍ക്കും കൊളായി ,ആരെയും കുറ്റം പറയാന്‍ പറ്റില്ല ഞാനും നിങ്ങളും എല്ലാ അര്‍ത്ഥത്തിലും courrect ആണോ?
മനുഷ്യരെ വെടിവച്ചു കളിച്ച കസബിനു വധ ശിക്ഷ കൊടുത്തതിനെതിരെ അപ്പീല്‍ പോയതും ,ഇന്ത്യയെ നശിപ്പിക്കാന്‍ തരം നോക്കി നടക്കുന്ന ചൈനയെ promote ചെയ്യുന്നതും (maid in china)..നമ്മള്‍ ആണെന്ന് മറക്കണ്ട .എന്നിട്ടോ റെയില്‍വേക്ക് കുറ്റം പോലീസ് നു കുറ്റം.. പാവം പോലീസ് എന്നാ ചെയ്യാനാ .. ജന മൈത്രി അല്ലെ മൈ.ത്രി
സൌമ്യ കരയുന്നത് കേട്ടിട്ടും ശ്രദ്ടികാതെ പോയ ആ ചേട്ടായി ദേ ഏഷ്യാനെറ്റില്‍ വന്നു കഴിഞ്ഞ ദിവസം കരയുന്ന കണ്ടു ..അങ്ങനെ പുള്ളികാരനും ഫൈമസ് ആയി ............കഷ്ടം ..

അമ്മേം പെങ്ങളേം ,ശത്രുവിനേം മിത്രതേം തിരിച്ചറിയാന്‍ ഇനി എങ്കിലും  നമുക്ക് സാദിക്കട്ടെ അതേ ഇനി ഈ സഹോദരി സൌമ്യക്കും മറന്നു കഴിഞ്ഞതും നമ്മള്‍ അറിയാതെ പോയതുമായ മറ്റു സൌമ്യമാരുടെയും ആത്മാവിനു വേണ്ടി നമുക്ക് ചെയ്യാനുള്ളൂ ....

 
ഇതുപോലുള്ള പട്ടികളെ കല്ലെറിഞ്ഞു കൊല്ലുക....

2 comments:

Unknown said...

Hai Sudhi well done.........Keep it up dear......


CLEAMY PD

Unknown said...

നന്ദി സുഹൃത്തേ നന്ദി .....എനിക്ക് വട്ടായി പോയെന്നു പറഞ്ഞില്ലല്ലോ .