താളുകള്‍

Showing posts with label കണ്ടതും കേട്ടതും. Show all posts
Showing posts with label കണ്ടതും കേട്ടതും. Show all posts

Monday, 25 April 2011

നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌.

എനിക്ക് ഈ അടുത്ത് വന്ന ഒരു മെയില്‍ ആണിത് , ഉള്ളടക്കത്തിന്റെ പ്രാദാന്യം കൊണ്ട്  അത് അപ്പാടെ തന്നെ ഞാന്‍ എന്റെ ഈ ബ്ലോഗില്‍ ഇടുന്നു 

****************
ഒരിക്കലും നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്‌... അത് ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്... സൂക്ഷിക്കുക... നിങ്ങളുടെ അബദ്ദം ഒരു പക്ഷെ മറ്റൊരാളുടെ ജീവന്‍ തന്നെ അപകടത്തിലക്കിയേക്കാം...

ബംഗ്ലൂരിലെ ഒരു ലോകല്‍ ഹോസ്പിറ്റലിലാണ് ഇത് സംഭവിച്ചത്‌.
നാലു വയസുള്ള ഒരു പെണ്‍കുട്ടിയെ എല്ല് സംബന്ധമായ ഒരു ഒപെരേഷന് വേണ്ടി ഇവിടെ അഡ്മിറ്റ്‌ ചെയ്തു. അതൊരു മൈനെര്‍ ഒപെരേഷനായിരുന്നെന്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റം ഉപയോഗിക്കേണ്ടതായി വന്നു. ഓപ്പറേഷന്റെ പാതി വഴിയില്‍ വെച്ച് ഈ സിസ്റ്റം പെട്ടെന്ന് നിന്ന് പോയി.. നോക്കുമ്പോള്‍ ഓപറേഷന്‍ തിയേറ്ററിനു പുറത്ത്‌ ആരോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരിക്കുന്നു. ലൈഫ്‌ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തില്‍ ഡോക്ടര്‍മാര്‍ സെറ്റ്‌ ചെയ്തിരുന്ന ചില വാല്യുസുമായി മൊബൈല്‍ ഫോണില്‍ നിന്നുള്ള ചില ഡാറ്റാസ് വിപരീതമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സിസ്റ്റം നിന്ന് പോയത്‌. തല്‍ഫലമായി പാവം നിഷ്കളങ്കയായ കുട്ടി മരിച്ചു പോയി.
ഓര്‍ക്കുക- മൊബൈല്‍ ഉപയോഗിക്കരുതെന്ന് വിലക്കിയിട്ടുള്ള സ്ഥലങ്ങളിലൊന്നും അത് ഉപയോഗിക്കരുത്‌.... അതൊരു പക്ഷെ മറ്റു ചിലരെ നിങ്ങളറിയാതെ തന്നെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം... അധിക പേരും ഇത്തരം കാര്യങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ല.

Last Word :

Please avoid using your mobile phones in hospitals / petrol pumps / aircraft etc ... wherever it is mentioned no use of mobiles, go by the rules, it's a matter of life & death.
.......
ഈ മെയില്‍ എനിക്ക് അത്ര നിസ്സാരമായി വെറുതെ വായിച്ചു തള്ളി കളയാന്‍ തോന്നിയില്ല , ഗൌരവമായെടുക്കേണ്ട ഒരു വിഷയം അല്ലെ കൂട്ടുകാരെ ഇതും ...

Tuesday, 8 March 2011

ചിലന്തികള്‍ വല കെട്ടുമ്പോള്‍ ..!!


"എപ്പൊ  നോക്കിയാലും പെണ്ണ് ഫോണും ചെവിയില്‍ വച്ചാ നടപ്പ് ,ഒരു വക പടിക്ക്യേം ഇല്ല, അടുക്കളേല്‍ വന്നു ഒരു പാത്രം പോലും മാറ്റി വയ്ക്കില്ല .
മതിയടീ പറമ്പ് അളന്നത് ,ഒരു ദിവസം അതെടുത്തു ഞാന്‍ അടുപ്പില്‍ വയ്ക്കും "


"ഹാ മാതാശ്രീ .. കൊച്ചു വെളുപ്പിനെ തന്നെ തെറി  തുടങ്ങിയല്ലോ  , വെറുതെ ഇനി  രാവിലെ തന്നെ അമ്മേടെ ടെമ്പര്‍ തെറ്റിച്ചു തല്ലു വാങ്ങണ്ട  , നീ ഫോണ്‍ വയ്ച്ചോ ഡാ .. ഞാന്‍ മെസ്സേജ് അയക്കാം"


ഈ അമ്മക്കെന്താ  ..ഞാന്‍ ഹെഡ് സെറ്റില്‍ പാട്ട് കേള്‍ക്കുവാരുന്നു .


"പിന്നേ കാട്ടിലും പറമ്പിലും നടന്നല്ലേ പാട്ട്  കേള്‍ക്കുന്നേ, കിന്നാരം പറയാതെ പോയി കുളിക്കാന്‍ നോക്ക് ,അന്നേ ഞാന്‍ പറഞ്ഞതാ ഈ കുന്ത്രാണ്ടം വാങ്ങി കൊടുക്കണ്ടാന്ന് "


ഹോ ... അമ്മ ഒന്നടങ്ങി എന്ന് തോന്നുന്നു ..
ചാര്‍ജിനു  വച്ച ഫോണ്‍ എടുത്തു നോക്കിയപ്പോ ദേ 2 മിസ്സ്ഡ് കാള്‍ കിടക്കുന്നു
പുതിയ നമ്പര്‍ ആണല്ലോ .തിരിച്ചും  കൊടുത്തു ഒരു മിസ്സ്ഡ് കാള്‍  .

ഏ .......അജ്നഭി  .. തുഭി ക്ഹബി.... ആവാസ് ....
അമ്മോ തകര്‍പ്പന്‍ പാട്ടാണല്ലോ . ഏതായാലും കട്ട്‌ ആക്കിയേക്കാം ആകെ 2 രൂപയെ ഫോണില്‍  ഉള്ളു.


ദേ ആ നമ്പറില്‍ നിന്നും കാള്‍ വരുന്നു ...

ഹലോ ........................................നോ ആന്‍സര്‍
ഹലോ ആരാ ഇത് ..............നിങ്ങളാരാ
എനിക്ക് മിസ്സ്ഡ് കാള്‍ കിട്ടിയിരുന്നു  ...... അത് ഞാനാ അടിച്ചത്
നിങ്ങള്‍ക്കാരെയാ  വേണ്ടേ ...........നമുക്ക് ഫ്രണ്ട് ആയാലോ
നിങ്ങള്‍ക്കെന്നെ അറിയാമോ ....... ഇല്ല.. പരിചയപ്പെടണം എന്നുണ്ട്
എവിടുന്നു കിട്ടി എന്റെ നമ്പര്‍ ...................എല്ലാം എന്റെ  ഭാഗ്യം
                                                              നമുക്ക് നല്ല ഫ്രണ്ട് ആയിക്കൂടെ,
                                                              എന്താ തന്റെ  പേര്,
                                                 നല്ല ശബ്ദംആണല്ലോ ,എന്ത് ചെയ്യുന്നു ,
സോറി ..റോങ്ങ്‌  നമ്പര്‍   ...........................(കട്ട്‌ ചെയ്യുന്നു )


ദേ... അയാള്‍   പിന്നെയും വിളിക്കുന്നു ..ആ അവിടെ കിടന്നടിക്കട്ടെ എടുക്കണ്ട..
പിന്നെ എപ്പോളും മിസ്സഡ് കാള്‍ ആയി മെസ്സേജ് ആയി ..
ഹച്ചിന്റെ  പരസ്യത്തിലെ പട്ടിയെ പോലെ എപ്പോളും എവിടെയും
ആ കാള്‍ പിന്തുടരുന്നു ....
പതുക്കെ പതുക്കെ ,
എന്തോ ഒരു അടുപ്പം തോന്നുന്നു അയാളോട് ....
എന്നാലും ആരായിരിക്കും .....?,
എവിടുന്നു കിട്ടി എന്റെ  നമ്പര്‍ .........?,
ഏതായാലും അത്ര ബോറനോന്നും അല്ലാന്നു തോന്നുന്നു ,
മാത്രമല്ല നല്ല ശബ്ദോം ,പെരുമാറ്റോം....  !!
                               
ടണ്‍.... ടാ.......ടാന്‍
മൊനേ  മനസ്സില്‍ ലഡ്ഡു പൊട്ടി ....

അങ്ങനെ  എസ് എം എസ് ആയി ,
മിസ്സഡ് കാള്‍ ആയി,വിളിയായി അതും മണിക്കുറുകളോളം,
പിന്നെ  പരാതിയായി , പരിഭവമായി ,
ആദ്യം ഫ്രണ്ട്സ് ആയി പിന്നെ അത് പ്രണയമായി,
പിന്നങ്ങോട്ട് രാത്രിയില്ല പകലില്ല ,ഉണില്ല ഉറക്കമില്ല ......!!
അങ്ങനെ അങ്ങനെ
എല്ലാത്തിന്റെയും ഒടുക്കം
ആ കമ്പ്യൂട്ടര്‍  പെണ്‍കുട്ടി ഇങ്ങനെ പറയും ..
"നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രയ്ബര്‍  പരുധിക്ക് പുറത്താണ് " എന്ന് .

ഇപ്പോ മറ്റൊരു ലഡ്ഡു പൊട്ടി
ഇപ്പോ ലഡ്ഡു പൊട്ടിയത് മോന്റെ  മനസ്സില്‍ അല്ല പകരം
വീട്ടിലെ കാര്‍ന്നോന്മാരുടെ ചങ്കില്‍ ആണെന്ന് മാത്രം .

പിന്നെ ആ പെണ്ണിന് ഭാഗ്യം ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റ്‌ലുടെയോ മോബിലിലുടെയോ ഫൈമസ്  ആകാം
ആ ചേട്ടനും ഭാഗ്യം ഉണ്ടെങ്കില്‍ സെല്ലില്‍ (മൊബൈലില്‍ ) തുടങ്ങിയത് സെല്ലില്‍ (ജയില്‍ ) അവസാനിപ്പിക്കാം .

ഇവിടെ ചിലന്തികള്‍ വലകേട്ടുന്നുണ്ട് ,

ആ വലയില്‍ വീഴുന്ന ഇരയുടെ പ്രായമോ,കളറോ,ജാതിയോ ,മതമോ, ഒന്നും ചിലന്തിക്കു പ്രശ്നമല്ല ..
ശബ്ദം പെണ്ണിന്റെ  ആയാല്‍ മതി ,വലകള്‍ പൊട്ടിയാല്‍ വീണ്ടും കെട്ടി പുതിയ ഇരയ്ക്ക് വേണ്ടി കാത്തിരിക്കും ഈ ചിലന്തികള്‍ ..


അതുകൊണ്ട് പ്രീയപെട്ട പെണ്‍കിടാങ്ങളെ .....
അഭിഷേക് ഭച്ചന്‍ പറഞ്ഞ പോലെ ...

നോ ഐഡിയ ആണോ ..എങ്കില്‍ ...ഗോ ആന്‍ഡ്‌ ഗെറ്റ് ഐഡിയ
                                മനസിലായില്ലേ ...........
അടങ്ങി ഒതുങ്ങി  ഒക്കെ  നടന്നാല്‍ നിങ്ങള്ക്ക് കൊള്ളാം എന്ന് ..


"പവിഴമല്ലി പുത്തുലഞ്ഞ നീല വാനം .....
പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം........
പൂക്കളും പുഴകളും പൂങ്കിനാവിന്‍ ലഹരിയും ഭൂമി സുന്ദരം"......


അപ്പൊ    .................................                                                                              
                                                                                                       ജയ് ഹിന്ദ്‌ ....!!!!!!!!!

Tuesday, 1 March 2011

Franchise from the heaven :

ഈശ്വരന്‍ ദേവസ്വം വക ..!!

ഞാന്‍ ഒരു നിരീശ്വരവാദി അല്ല അത് ആദ്യമേ പറയട്ടെ , ആവശ്യത്തിനു വിശ്വാസവും അന്ധവിസ്വാസങ്ങളും എനിക്ക് ഉണ്ട്.

വിഷയം എന്താന്ന് എന്നു വച്ചാല്‍ .. 
ദേവസ്വം എന്ന വക എന്തിനാ ..???
സത്യമായും എനിക്കത് മനസിലാകുന്നില്ല , 
എന്താ അതിനര്‍ത്ഥം ..?
എന്തൊന്നാ  അതിലുള്ളവരുടെ ജോലി ..??
അതൊരു ഗവണ്ണ്‍മെന്റ് സ്ഥാപനം ആണെന്നറിയാം .
ക്ഷേത്രങ്ങള്‍  ഭരിക്കനാണോ ഈ സ്ഥാപനം അല്ല. ആണെങ്കില്‍ എല്ലാ ക്ഷേത്രങ്ങളും ഭരിക്കെണ്ടേ ..? ഇനി ഭരിക്കുന്ന ക്ഷേത്രങ്ങളുടെ ഓടു പൊട്ടിയാല്‍ പോലും മാറ്റാന്‍ ഇവര് പറയണ്ടേ .ഇത് എന്താ ദേവലോകതുനിന്നും ദേവേന്ദ്രന്‍  ഭൂമിയില്‍ നടത്തുന്ന ഫ്രാഞ്ചൈസിയോ ..???

വരുമാനമില്ലാത്ത പരമ്പരാഗത ക്ഷേത്രങ്ങളും ,സര്‍പ്പ കാവുകളും, കുളങ്ങളും, എന്തിനു വിഗ്രഹങ്ങള്‍ വരെ  നശിച്ചു പോകുന്നത് കാണാതെ , കോടികള്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് കോടികള്‍ എടുത്തിട്ട് അവിടെ വരുന്ന ഭക്തന്മാരെ പോലീസിനെ കൊണ്ട് തല്ലിക്കുകയും മര്യാദക്ക് തൊഴാന്‍ പോലും സമ്മതിക്കാതെ ഉന്തി തള്ളി  ഒരു പരുവമാക്കി അവന്റെ പോക്കറ്റു കാലിയാക്കി വിടുകയും ,(ഞാന്‍ ഇത്തവണ ശബരി മലയില്‍ പോയിരുന്നു 13 മണിക്കൂറാ ക്യു  നിന്നതെ ..ഹോ  എന്നിട്ട് മര്യാദക്ക്  തൊഴാന്‍ പറ്റിയോ അതും ഇല്ല. ) ആ ക്ഷേത്രത്തിനും ആ നാടിനും വേണ്ടി ഒന്നും ചെയ്യാതെ . കട്ട് കൊള്ള അടിക്കുന്നതാണോ ഇതിന്റെ  ജോലി .
ക്ഷേത്രങ്ങള്‍ എന്താ നാടിന്റെ  സ്വത്തല്ലേ അതെന്താ  ആ നാട്ടുകാര്‍ക്ക് നോക്കി നടത്തിക്കൂടെ ,അതിലെ വരുമാനം ആ നാട്ടില്‍ പ്രയോജനപെടുത്തിക്കൂടെ .
ശബരി മലയില്‍ ഒന്ന് പോകണം ,ഭക്തിയോടെ വൃതം എടുത്തു  ശുദ്ദോം വൃത്തീം നോക്കി  അവിടെ ചെല്ലുമ്പോള്‍ . പമ്പേല്‍ ഒന്ന് മുങ്ങി  നിവര്‍ന്നാല്‍  പാപങ്ങള്‍ പോകുകേം ചെയ്യും ഒരു മുണ്ടോ തോര്‍ത്തോ ഫ്രീ ആയി കിട്ടുകേം ചെയ്യും . ഓരോരോ  ഓഫറുകള്‍ അല്ലെ ....
അത് കഴിഞ്ഞു നടപന്തലില്‍ ഒന്ന് ഇരിക്കാന്നു വച്ചാലോ ചെളിയും വെള്ളവും ആകെ കൂടി ചളകോളം  അതും മാര്‍ബിളില്‍ ആണ് .പിന്നെ ബാത്രൂമിനെ പറ്റി ഇവിടെ പറയുന്നില്ല ബാത്രൂം  ഉണ്ട് കേട്ടോ  ഇല്ലാന്നല്ല .
ഇനി മല കയറാം  ഇടക്കൊന്നു  വെള്ളം കുടിക്കാന്‍ തോന്നിയാല്‍  ഡബിള്‍ കാശ് കൊടുത്തു വാങ്ങി കുടിക്കണം.ഫ്രീ വെള്ളവും ഉണ്ടേ പക്ഷെ  അണ്ണാക്ക് പൊള്ളും അത്രക്ക് ചൂടാ ...
എല്ലാം സഹിക്കാം പതിനെട്ടാം പടി ഒന്ന് ചവിട്ടാന്‍ സമ്മതിക്യോ അതും ഇല്ല നമ്മള്‍ പറന്നു കേറും .ഇനി ഒന്ന് തൊഴാന്‍ നിന്നാലോ ഏതാണ്ട് നമ്മള്‍ കാശു വാങ്ങീട്ടു കൊടുക്കാത്ത പോലെ  ഒരു പോലീസുകാരന്‍ ഒരു  നോട്ടവും ഒരു തള്ളും . തീര്‍ന്നു ശബരിമല  സന്ദര്‍ശനം അഭിഷേകോം കഴിച്ചു അരവനേം വാങ്ങി പോരാം .
ഇതു തന്നെ ആണ് പല പ്രമുഖ ക്ഷേത്രങ്ങളിലെയും   അവസ്ഥ .
                    
" ക്ഷേത്രങ്ങളും ബീവറേജ്‌ ഉം  ഇല്ലെങ്കില്‍ ഭരിക്കാനും നാടുനന്നക്കാനും ആളും ഉണ്ടാവില്ല സര്‍ക്കാര്‍ ജോലിക്കാര്‍ ക്ക് ശമ്പളവും ഇല്ല" .


ഈ ഇടെ നടന്ന ശബരി മല ദുരന്തത്തില്‍ ആളുകള്‍ മരിച്ചപ്പോ  മരിച്ച ആളുകളുടെ കുടുംബത്തിനു ഉണ്ടായതിലും വിഷമം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും  ആയിരുന്നു .(മരിച്ചതിനാവില്ല ദുരിതാശ്വാസം കൊടുക്കുന്ന കാര്യം ഓര്‍ത്തതിനാവും ). അതിനിടക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആലോചിച്ചൊരു തീരുമാനവും എടുത്തെന്ന് കേട്ടു ശരിയാണോ എന്നറിയില്ല  സുനാമി ദുരിതാശ്വാസം പോലെ ശബരിമല ദുരിതാശ്വാസ  ഫണ്ട് ഉണ്ടാക്കാന്‍ പോകുന്നു എന്നോ മറ്റോ കൊള്ളാം അല്ലെ

അല്ല ഈ ഈശ്വരന്  എന്തിനാ  കാശ് , വേണ്ടല്ലോ.. അപ്പൊ നമ്മളെന്തിനാ അമ്പലത്തില്‍  വഴിവാട് കഴിക്കുന്നതും നേര്‍ച്ച ഇടുന്നതും, ഇവര്‍ക്കൊക്കെ കട്ട് മുടിക്കാനല്ലേ  ..?
അമ്പലത്തില്‍ പോയി ആ സാഹചര്യത്തില്‍ പ്രാര്‍ഥിക്കാന്‍ ഒരു സുഗവും സ്വസ്ഥതയും ഉണ്ട് പക്ഷെ അവിടെ എന്തിനാ   കാശിന്റെ ഏര്‍പ്പാട്. ഓരോരോ അമ്പലങ്ങളിലും ദേവസ്വം വക ഉത്സവവും അവിടുത്തെ നാട്ടുകാര്‍ നടത്തുന്ന ഉത്സവവും തമ്മില്‍ ഉള്ള വ്യത്യാസം കാണുമ്പോ അറിയാം ആര്‍ക്കാ അമ്പലം വേണ്ടത് എന്ന്  .

അതാതു നാട്ടിലെ അമ്പലങ്ങള്‍ അതതു നാട്ടുകാര്‍ നോക്കി നടത്തട്ടെ .ആ നാട് എങ്കിലും  നന്നാകുമല്ലോ .


ഈ വിഷയം വളരെ അപകടകരവും ഗുരുതരവും ആയതിനാല്‍ തല്‍ക്കാലം ഈ ടോപ്പിക്ക് ഞാന്‍ ഇവിടെ നിര്‍ത്തുന്നു  .ആരെയും നോവിക്കാന്‍  ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല  അങ്ങനെ തോന്നിയാല്‍ അത് മനപ്പുര്‍വവും അല്ല .                        


     അമ്പലങ്ങളും അതിനോടൊക്കെ  കൂടിയുള്ള  പല ആചാരങ്ങളും നമ്മുടെ ഒക്കെ പൈതൃകവും അമ്പലങ്ങളും ആയി ബന്ധപെട്ട  അനേകായിരം കലകളും നശിച്ചു പോകാതിരിക്കാന്‍കൂടെ  ഇനി അമ്പലത്തില്‍ പോകുമ്പോ നമുക്ക് പ്രാര്‍ത്ഥിക്കാം ...കശിടാതെയും വഴിപ്പാട് കഴിക്കാതെയും പ്രാര്‍ത്ഥിച്ചു നോക്കാം 
ചിലപ്പോ ഭഗവാന്‍  കേട്ടാലോ ....!!!!                         

                                   
    
                                                                                                                        . ജയ് ഹിന്ദ്‌ ..