താളുകള്‍

Tuesday, 1 March 2011

Franchise from the heaven :

ഈശ്വരന്‍ ദേവസ്വം വക ..!!

ഞാന്‍ ഒരു നിരീശ്വരവാദി അല്ല അത് ആദ്യമേ പറയട്ടെ , ആവശ്യത്തിനു വിശ്വാസവും അന്ധവിസ്വാസങ്ങളും എനിക്ക് ഉണ്ട്.

വിഷയം എന്താന്ന് എന്നു വച്ചാല്‍ .. 
ദേവസ്വം എന്ന വക എന്തിനാ ..???
സത്യമായും എനിക്കത് മനസിലാകുന്നില്ല , 
എന്താ അതിനര്‍ത്ഥം ..?
എന്തൊന്നാ  അതിലുള്ളവരുടെ ജോലി ..??
അതൊരു ഗവണ്ണ്‍മെന്റ് സ്ഥാപനം ആണെന്നറിയാം .
ക്ഷേത്രങ്ങള്‍  ഭരിക്കനാണോ ഈ സ്ഥാപനം അല്ല. ആണെങ്കില്‍ എല്ലാ ക്ഷേത്രങ്ങളും ഭരിക്കെണ്ടേ ..? ഇനി ഭരിക്കുന്ന ക്ഷേത്രങ്ങളുടെ ഓടു പൊട്ടിയാല്‍ പോലും മാറ്റാന്‍ ഇവര് പറയണ്ടേ .ഇത് എന്താ ദേവലോകതുനിന്നും ദേവേന്ദ്രന്‍  ഭൂമിയില്‍ നടത്തുന്ന ഫ്രാഞ്ചൈസിയോ ..???

വരുമാനമില്ലാത്ത പരമ്പരാഗത ക്ഷേത്രങ്ങളും ,സര്‍പ്പ കാവുകളും, കുളങ്ങളും, എന്തിനു വിഗ്രഹങ്ങള്‍ വരെ  നശിച്ചു പോകുന്നത് കാണാതെ , കോടികള്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് കോടികള്‍ എടുത്തിട്ട് അവിടെ വരുന്ന ഭക്തന്മാരെ പോലീസിനെ കൊണ്ട് തല്ലിക്കുകയും മര്യാദക്ക് തൊഴാന്‍ പോലും സമ്മതിക്കാതെ ഉന്തി തള്ളി  ഒരു പരുവമാക്കി അവന്റെ പോക്കറ്റു കാലിയാക്കി വിടുകയും ,(ഞാന്‍ ഇത്തവണ ശബരി മലയില്‍ പോയിരുന്നു 13 മണിക്കൂറാ ക്യു  നിന്നതെ ..ഹോ  എന്നിട്ട് മര്യാദക്ക്  തൊഴാന്‍ പറ്റിയോ അതും ഇല്ല. ) ആ ക്ഷേത്രത്തിനും ആ നാടിനും വേണ്ടി ഒന്നും ചെയ്യാതെ . കട്ട് കൊള്ള അടിക്കുന്നതാണോ ഇതിന്റെ  ജോലി .
ക്ഷേത്രങ്ങള്‍ എന്താ നാടിന്റെ  സ്വത്തല്ലേ അതെന്താ  ആ നാട്ടുകാര്‍ക്ക് നോക്കി നടത്തിക്കൂടെ ,അതിലെ വരുമാനം ആ നാട്ടില്‍ പ്രയോജനപെടുത്തിക്കൂടെ .
ശബരി മലയില്‍ ഒന്ന് പോകണം ,ഭക്തിയോടെ വൃതം എടുത്തു  ശുദ്ദോം വൃത്തീം നോക്കി  അവിടെ ചെല്ലുമ്പോള്‍ . പമ്പേല്‍ ഒന്ന് മുങ്ങി  നിവര്‍ന്നാല്‍  പാപങ്ങള്‍ പോകുകേം ചെയ്യും ഒരു മുണ്ടോ തോര്‍ത്തോ ഫ്രീ ആയി കിട്ടുകേം ചെയ്യും . ഓരോരോ  ഓഫറുകള്‍ അല്ലെ ....
അത് കഴിഞ്ഞു നടപന്തലില്‍ ഒന്ന് ഇരിക്കാന്നു വച്ചാലോ ചെളിയും വെള്ളവും ആകെ കൂടി ചളകോളം  അതും മാര്‍ബിളില്‍ ആണ് .പിന്നെ ബാത്രൂമിനെ പറ്റി ഇവിടെ പറയുന്നില്ല ബാത്രൂം  ഉണ്ട് കേട്ടോ  ഇല്ലാന്നല്ല .
ഇനി മല കയറാം  ഇടക്കൊന്നു  വെള്ളം കുടിക്കാന്‍ തോന്നിയാല്‍  ഡബിള്‍ കാശ് കൊടുത്തു വാങ്ങി കുടിക്കണം.ഫ്രീ വെള്ളവും ഉണ്ടേ പക്ഷെ  അണ്ണാക്ക് പൊള്ളും അത്രക്ക് ചൂടാ ...
എല്ലാം സഹിക്കാം പതിനെട്ടാം പടി ഒന്ന് ചവിട്ടാന്‍ സമ്മതിക്യോ അതും ഇല്ല നമ്മള്‍ പറന്നു കേറും .ഇനി ഒന്ന് തൊഴാന്‍ നിന്നാലോ ഏതാണ്ട് നമ്മള്‍ കാശു വാങ്ങീട്ടു കൊടുക്കാത്ത പോലെ  ഒരു പോലീസുകാരന്‍ ഒരു  നോട്ടവും ഒരു തള്ളും . തീര്‍ന്നു ശബരിമല  സന്ദര്‍ശനം അഭിഷേകോം കഴിച്ചു അരവനേം വാങ്ങി പോരാം .
ഇതു തന്നെ ആണ് പല പ്രമുഖ ക്ഷേത്രങ്ങളിലെയും   അവസ്ഥ .
                    
" ക്ഷേത്രങ്ങളും ബീവറേജ്‌ ഉം  ഇല്ലെങ്കില്‍ ഭരിക്കാനും നാടുനന്നക്കാനും ആളും ഉണ്ടാവില്ല സര്‍ക്കാര്‍ ജോലിക്കാര്‍ ക്ക് ശമ്പളവും ഇല്ല" .


ഈ ഇടെ നടന്ന ശബരി മല ദുരന്തത്തില്‍ ആളുകള്‍ മരിച്ചപ്പോ  മരിച്ച ആളുകളുടെ കുടുംബത്തിനു ഉണ്ടായതിലും വിഷമം ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും  ആയിരുന്നു .(മരിച്ചതിനാവില്ല ദുരിതാശ്വാസം കൊടുക്കുന്ന കാര്യം ഓര്‍ത്തതിനാവും ). അതിനിടക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആലോചിച്ചൊരു തീരുമാനവും എടുത്തെന്ന് കേട്ടു ശരിയാണോ എന്നറിയില്ല  സുനാമി ദുരിതാശ്വാസം പോലെ ശബരിമല ദുരിതാശ്വാസ  ഫണ്ട് ഉണ്ടാക്കാന്‍ പോകുന്നു എന്നോ മറ്റോ കൊള്ളാം അല്ലെ

അല്ല ഈ ഈശ്വരന്  എന്തിനാ  കാശ് , വേണ്ടല്ലോ.. അപ്പൊ നമ്മളെന്തിനാ അമ്പലത്തില്‍  വഴിവാട് കഴിക്കുന്നതും നേര്‍ച്ച ഇടുന്നതും, ഇവര്‍ക്കൊക്കെ കട്ട് മുടിക്കാനല്ലേ  ..?
അമ്പലത്തില്‍ പോയി ആ സാഹചര്യത്തില്‍ പ്രാര്‍ഥിക്കാന്‍ ഒരു സുഗവും സ്വസ്ഥതയും ഉണ്ട് പക്ഷെ അവിടെ എന്തിനാ   കാശിന്റെ ഏര്‍പ്പാട്. ഓരോരോ അമ്പലങ്ങളിലും ദേവസ്വം വക ഉത്സവവും അവിടുത്തെ നാട്ടുകാര്‍ നടത്തുന്ന ഉത്സവവും തമ്മില്‍ ഉള്ള വ്യത്യാസം കാണുമ്പോ അറിയാം ആര്‍ക്കാ അമ്പലം വേണ്ടത് എന്ന്  .

അതാതു നാട്ടിലെ അമ്പലങ്ങള്‍ അതതു നാട്ടുകാര്‍ നോക്കി നടത്തട്ടെ .ആ നാട് എങ്കിലും  നന്നാകുമല്ലോ .


ഈ വിഷയം വളരെ അപകടകരവും ഗുരുതരവും ആയതിനാല്‍ തല്‍ക്കാലം ഈ ടോപ്പിക്ക് ഞാന്‍ ഇവിടെ നിര്‍ത്തുന്നു  .ആരെയും നോവിക്കാന്‍  ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല  അങ്ങനെ തോന്നിയാല്‍ അത് മനപ്പുര്‍വവും അല്ല .                        


     അമ്പലങ്ങളും അതിനോടൊക്കെ  കൂടിയുള്ള  പല ആചാരങ്ങളും നമ്മുടെ ഒക്കെ പൈതൃകവും അമ്പലങ്ങളും ആയി ബന്ധപെട്ട  അനേകായിരം കലകളും നശിച്ചു പോകാതിരിക്കാന്‍കൂടെ  ഇനി അമ്പലത്തില്‍ പോകുമ്പോ നമുക്ക് പ്രാര്‍ത്ഥിക്കാം ...കശിടാതെയും വഴിപ്പാട് കഴിക്കാതെയും പ്രാര്‍ത്ഥിച്ചു നോക്കാം 
ചിലപ്പോ ഭഗവാന്‍  കേട്ടാലോ ....!!!!                         

                                   
    
                                                                                                                        . ജയ് ഹിന്ദ്‌ ..
                                                                                 

No comments: