താളുകള്‍

Saturday, 12 March 2011

സംഹാര രുദ്രയായ ഭൂമി ദേവിTSUNAMI

ഈ കഴിഞ്ഞ ദിവസം ജപ്പാനില്‍ സുനാമി ഉണ്ടായല്ലോ ,2004 ലില്‍  ഏഷ്യന്‍ തീരങ്ങളിലും സുനാമി ഉണ്ടായതും എല്ലാവര്ക്കും അറിവുള്ളതാണല്ലോ ഇന്ത്യന്‍ തീരങ്ങലിന്‍ ഉണ്ടായ സുനാമി കെടുതികള്‍ ഇനിയും മാറിയിട്ടില്ല അപ്പോള്‍ ദേ വീണ്ടും സുനാമി ,സുനാമിയെ കുറിച്ച്  സിനിമകള്‍ വരെ ഇറങ്ങി ഇപ്പോള്‍ ജപ്പാനില്‍ ഉണ്ടായ സുനാമിയെ കുറിച്ച്  കൊണ്ട്പിടിച്ച വാദങ്ങള്‍ നടക്കുകയാണല്ലോ, സുപ്പെര്‍ മൂണ്‍ കാരണമാണെന്നും മറ്റുമൊക്കെ കേള്‍ക്കുന്നു ,.എതായാലും സുനാമി, ഭൂകമ്പം, അഗ്നിപര്‍വത സ്പോടനം , വെള്ളപൊക്കം ,വരള്‍ച്ച ,ഉരുള്‍പൊട്ടല്‍ തുടങ്ങിയവ എല്ലാം പ്രകൃതി യുടെ വികൃതികള്‍ ആയാണല്ലോ പൊതുവേ പറഞ്ഞു വരുന്നത് ,പ്രകൃതി എന്ന് പറയുമ്പോള്‍  ഭൂമി തന്നെ . വന നശീകരണവും ,പോലുഷനും  , പ്ലാസ്റ്റിക്‌ ,റബ്ബര്‍ തുടങ്ങിയവയുടെ  വീണ്ടു വിചാരമില്ലാത്ത ഉപയോഗവും തുടങ്ങി മനുഷ്യ രാശിയുടെ കടന്നുകയരിയുള്ള അതിക്രമങ്ങളില്‍ ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപെടുന്നതും നമ്മുക്ക് അറിവുള്ളതാണല്ലോ .മേല്‍ പറഞ്ഞ ഈ രണ്ടു കാര്യങ്ങളും കൂട്ടി വായിച്ചാല്‍ പ്രകൃതി ക്ഷോഭങ്ങള്‍  ഭൂമിയുടെ കൊച്ചു കൊച്ചു പ്രതിക്കാരങ്ങളായി തോന്നുകയില്ലേ ..? ഇനി നിങ്ങള്ക്ക് തോന്നിയാലും ഇല്ലെങ്കിലും അതാണ്‌ ഈ കവിതയുടെ ഉള്ളടക്കം  .. 
സംഹാര രുദ്രയായ ഭൂമി ദേവി 
സംഹാര രുദ്രയായ ഭൂമി ദേവി
(സുനാമി)
ഇനി ഞാന്‍ തുടങ്ങട്ടെ സംഹാര താണ്ടവം-
ലോകം നടുങ്ങിത്തരിച്ചു  പോയീടിലും  .
ക്ഷമയറ്റു  പോയൊരീ  ഭൂമിതന്‍ കണ്‍oത്തില്‍-

കാലം വിറയ്ക്കുന്ന രണഭേരിയാണിനി .
സ്നേഹ സ്വരൂപയാം അമ്മയില്‍നിന്നു ഞാന്‍-

സംഹാരരുദ്രയായ് മാറുന്ന കാണുക .
പോറ്റിവളര്‍ത്തിയ മക്കളെതന്നെ ഞാന്‍-

കൊന്നുതള്ളുന്നതില്‍ ദുഖമുണ്ടെങ്കിലും.
വില പേശി വിറ്റൊരീയമ്മതന്‍ മാനവും-

ഗതികെട്ട് ചെയ്തുപോം ദുര്‍വിധിയാണിത്.
ഇനിവരും തലമുറയെങ്കിലും ഇതുകണ്ട് -

പാഠം പഠിയ്ക്കട്ടെ നിലമറന്നീടാതെ .

ഇവിടെ നീ നേടുന്ന നേട്ടങ്ങള്‍ഒന്നുമേ-

ശാശ്വതമാല്ലെന്ന  സത്യം മറന്നുനീ.
എന്‍ മുടിക്കെട്ടില്‍ ഞാന്‍ ചൂടിയ പുല്‍ക്കൊടി-

തുമ്പിനെ പോലും കരിച്ചു കളഞ്ഞുനീ.
നാളേക്ക് വേണ്ടി ഞാന്‍ കാത്തു വെച്ചീടുന്ന-

വായുവും വെള്ളവും മലീമസമാക്കിനീ.
എന്‍ ഉടയാടകള്‍ ചോരക്കറകളാല്‍-

കഴുകിയാല്‍ പോവാത്ത പാടുകളാക്കിനീ.
ആറ്റുനോറ്റുണ്ടായ കുഞ്ഞിന്‍ മനസ്സിലും-

തീവ്രവാദത്തിന്റെ വിഷവിത്തു പാകിനീ.

ഇനി നിനക്കിനിയില്ല   ഇനിയില്ല  മാപ്പുനീ-

എന്‍ കോപജ്വാലയില്‍ വെന്തോടുങ്ങീടുക.

അംബരം മുട്ടുന്ന തിരമാല കൈകളാല്‍-

നാശം വിതയ്ക്കുന്ന സുനാമിയാണിന്നുഞാന്‍.
ഈരീഴു പതിനാലു ലോകം വിറയ്ക്കുന്ന-

കോപ കൊടുംകാറ്റിനുദയം കുറിച്ചു ഞാന്‍.
ഭൂമി പിളര്‍ന്നു പിളര്‍ന്നു വരുന്നോരെന്‍-

മുന്നില്ലായ് കാണുന്നതെല്ലാം ഒടുക്കും ഞാന്‍.

ഇനി നിനക്കിനിയില്ല   ഇനിയില്ല  മാപ്പുനീ-

എന്‍ കോപജ്വാലയില്‍ വെന്തോടുങ്ങീടുക.
ഇനി നീ കൊടുക്കുക നിന്‍ പിഴ എന്തെന്നാല്‍-

ഈ  വിധി നീ സ്വയം നേടിയെടുത്തതാം.
ഇനിവരും തലമുറയെങ്കിലും ഇതുകണ്ട്  

പാഠം പഠിയ്ക്കട്ടെ നിലമറന്നീടാതെ .  

1 comment:

സീത* said...

കാണാതെ പോയീ ഈ കവിത...കൊള്ളാം ട്ടോ..ഭൂമിയുടെ ക്ഷമ നശിച്ച മുഖം...നമ്മുടെ ചെയ്തികളും അതിലമ്മയുടെ രോഷവും ഒക്കെ ഈണത്തിൽ പറഞ്ഞു...