താളുകള്‍

Thursday, 17 March 2011

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ...


ഒരു കുഞ്ഞു പൂവിതള്‍ തുമ്പില്‍ നിന്നൊരു തുള്ളി
ഹിമകണം പതിയെ പൊഴിഞ്ഞ പോലെ -
മാന്‍പേട  തോല്‍ക്കും നിന്‍ മിഴികള്‍ തുളുമ്പുന്നു
ചിപ്പിയില്‍ മാണിക്യമെന്ന പോലെ -

ഒരു നേര്‍ത്ത താമര വള്ളിയില്‍ തളിരിട്ട

ആദ്യത്തെ പൂമോട്ടിന്‍ ശോഭ പോലെ-
കൂബിയടഞ്ഞ നിന്‍ നയനങ്ങള്‍ കണ്ടു ഞാന്‍
അരുവിയില്‍ അമ്പിളി എന്ന പോലെ -

ഒരു സാഗരത്തിന്റെ ആഴത്തിലാളുന്ന

സൂര്യനിന്നാകെ ചുവന്ന പോലെ -

നിന്‍ കവിള്‍ തട്ടിലിന്നാകെ പടര്‍ന്നു പോയ്‌

കുങ്കുമം ചാലിച്ച സന്ധ്യ പോലെ -

ഒരു മഴകാറുകണ്ടാടുന്ന മയിലിനെ

കാര്‍മേഘം മെല്ലെ പുണര്‍ന്ന പോലെ -

ഒരു മാത്ര കൊണ്ടു നീ ആകെ വിയര്‍ത്തു പോയ്‌

ചേമ്പില
മഴയില്‍ നനഞ്ഞ പോലെ -

ഒരു വാഴകുമ്പിലെ അല്ലിയില്‍ നിന്നൊരാ

തേന്‍കണം കിളികള്‍ നുകര്‍ന്ന പോലെ -

നിന്‍ പവിഴ ചുണ്ടിലന്നാദ്യമായ് ചുംബിച്ചു

സ്വപ്നത്തിന്‍ സായുജ്യമെന്ന പോലെ-

No comments: