താളുകള്‍

Monday, 21 March 2011

ബാര്‍ബര്‍ ബാലന്‍ ..RELOADED ...


ബാര്‍ബര്‍ ബാലനെ അറിയില്ലേ ..?
ദരിദ്രനായ തന്റെ ബാല്യകാല സുഹൃത്ത്‌ അശോകന്റെ കഴിവുകള്‍ തിരച്ചറിഞ്ഞു ,സ്വന്തം കാതിലെ കടുക്കന്‍ വരെ  ഉരികൊടുത്തു മദിരാശിയിലേക്ക് സിനിമാ നടനാവാന്‍ പറഞ്ഞയച്ച നമ്മുടെ വ്യസ്തനായ ബാര്‍ബര്‍ , മലയാളിയുടെ സ്വന്തം ബാര്‍ബര്‍ ബാലന്‍ ...
കാലൊടിഞ്ഞു തുങ്ങിയ  ആ പഴഞ്ജന്‍  കസേരയില്‍  ആളുകളുടെ മുടിവേട്ടിയിരുന്ന , ആളുകള്‍ തന്റെ കടയിലേക്ക് വരാന്‍ പുതിയ സുത്രപ്പണികള്‍  പലതും മുടിവേട്ടില്‍ പരീക്ഷിച്ചു  പരാജയപെട്ടു കുത്തുപാളയെടുത്ത  ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍.
ബാലനെ പണ്ട് നാട്ടുകാര്‍ കളിയാകുന്ന ഒരു രംഗം 

ബാലന്റെ ആ പഴയ ബാര്‍ബര്‍ ഷോപ്പിന്റെ ഉള്‍വശം 


സുപ്പര്‍ സ്റ്റാര്‍ അശോക്‌രാജ് തന്റെ ആത്മ സുഹൃത്ത്‌ ബാലനെ തിരിച്ചറിഞ്ഞു കൂടെ കൊണ്ട് പോയി ഇതുവരെയല്ലേ കഥ നിങ്ങള്‍ക്കറിയു.. ബാക്കി കഥ ഞാന്‍ പറയാം  ..

സുപ്പര്‍ സ്റ്റാര്‍ അശോക്‌ രാജ് ബാലനെ മുടിവെട്ടിന്റെ  നൂതന വിദ്യകള്‍ പഠിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ചു , തുടര്‍ന്ന് മുടിവെട്ടിന്റെ അങ്ങേ അറ്റത്തെ ഡിഗ്രീ ആയ   W.M.M വേള്‍ഡ് മാസ്റ്റര്‍ ഓഫ്  മുടിവെട്ട്  കോഴ്സില്‍ ഒന്നാം റാങ്കോടെ നമ്മുടെ ബാലന്‍ ബിരുദാനന്ദര ബിരുദം നേടി . ഇപ്പോള്‍ പുള്ളിക്കാരന്‍ ലോക മുടിവെട്ട്  അസോസിയേഷന്‍ടെ പ്രസിഡന്റ്  ആണ് .
ഇന്ത്യയിലും   വിദേശത്തും ആയി ബാലനിപ്പോള്‍ നൂറു കണക്കിന് ആദുനിക മുടിവെട്ട് ഷോപ്പുകള്‍ ഉണ്ട് .അങ്ങനെ ബാലന്റെ മാവും ഇപ്പോള്‍ പൂത്തുതളിര്തിരിക്കുന്നു .
ഇന്നത്തെ ബാലന്‍  

അമേരിക്കന്‍  പ്രസിഡന്റ്  ഒബാമ ,ബില്‍ ഗേറ്റ്സ്  ,സച്ചിന്‍തെണ്ടുല്‍ക്കര്‍, ധോണി  ,രജനി കാന്ത് ,ഷാരൂക് ഖാന്‍ , അമിതാബ് ബച്ചന്‍ , മോഹന്‍ ലാല്‍ , മമ്മുട്ടി ,വി എസ് അച്യുതാനന്ദന്‍ , ഉമ്മന്‍ ചാണ്ടി , പിന്നെ ഞാന്‍ , അങ്ങനെ തുടങ്ങി ഒട്ടനവധി പ്രമുഘര്‍  ഇപ്പോള്‍ ബാലന്റെ സ്ഥിരം കസ്റ്റമേഴ്സ് ആണ് , ഇപ്പോള്‍ ആ പഴയ ബാര്‍ബര്‍ ഷോപ്പോന്നുമല്ല ഞാന്‍ പറഞ്ഞാല്‍ വിസ്വാസമാവില്ലല്ലേ ....
എന്നാല്‍ നിങ്ങളൊന്നു ചെന്നുനോക്കിക്കേ ...... 

എന്റെ വീടിനടുത്തുള്ള ബാലന്റെ ബാര്‍ബര്‍ ഷോപ്പ് 

ഇതു കണ്ടാ ......
ഒടിഞ്ഞ പന്ന കസേരയോന്നുമല്ല  imported ആണ് imported

ബാലന്റെ പുതിയ മുടിവെട്ട് സ്റ്റയിലുകള്‍ എപ്പോള്‍ കേരളത്തിലും ഫാഷനകുന്നു ..അതില്‍ ചിലത് നിങ്ങള്‍ക്കായി .......

പ്പോ മനസിലായോ ബാലന്‍  നിസ്സാരക്കരനല്ലെന്നു ,
പുള്ളി  പുലിയാ പുപ്പുലി ...!

No comments: