താളുകള്‍

Tuesday, 15 March 2011

Definition of the real LOVE


പ്രണയം
the true love

 


പൂക്കളുടെ  പരിമളം പോലെ
കുയിലിന്റെ പാട്ടുപോലെ
വേനലില്‍ പെയ്യുന്ന മഴ പോലെ
രാത്രിയിലെ നക്ഷത്രങ്ങളെ പോലെ
ഉദയ സൂര്യന്റെ കിരണങ്ങള്‍ പോലെ
സ്വര്‍ണത്തിന്റെ തിളക്കം പോലെ
പുഴയിലെ കുഞ്ഞോളങ്ങള്‍  പോലെ
മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ
നേര്‍ത്ത മഞ്ഞിന്‍  കുളിരു പോലെ
വസന്തകാലത്തിലെ പറവകള്‍ പോലെ
മലയാളമാസത്തിലെ ചിങ്ങമാസം പോലെ
അത്രക്ക് അല്ലെങ്കില്‍ അതിലേറെ മനോഹരമാണ് പ്രണയവും

ഋതുക്കള്‍  മാറിവരും പോലെ പ്രണയത്തില്‍  കയ്പ്പും മധുരവും മാറി മാറി വന്നാലും
പ്രണയിച്ചിരുന്ന ആ കാലത്തിന്റെ  മധുരിമ
അതു ഓരോ തവണയും ഓര്‍മയില്‍ വസതകാലം തീര്‍ക്കും
ഒരിക്കലെങ്കിലും മനസിലെങ്കിലും  പ്രണയം തോന്നാത്ത ആരും തന്നെ ഉണ്ടാകുകയില്ല

പ്രണയ ഗാനങ്ങളും
പ്രണയ കാവ്യങ്ങളും
പ്രണയ സ്മാരകങ്ങളും
പ്രണയിച്ചു ജീവിക്കുനവരും
പ്രണയം തോല്പ്പിച്ചവരും
പ്രണയത്തെ പ്രണയിച്ചുകൊണ്ട്‌ എന്നും ഇവിടെ ഉണ്ടാകും 
                     
                      വഞ്ചനയുടെ ലാഞ്ചന ലവലേശം ഇല്ലാത്ത 
യഥാര്‍ത്ഥ പ്രണയം അതൊരു
അനുഭവമാണ് , അനുഭൂതിയാണ് ,അനശ്വരമാണ് ,അന്തമായ സത്യമാണ്

No comments: