താളുകള്‍

Sunday, 1 May 2011

ആ മരതണലില്‍ ഒരിക്കല്‍ കൂടി ...

ആ മരം..
അതെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു ...
ചെമ്പകത്തിന്റെ മണമുള്ള ആ കാറ്റിതാ വീണ്ടും ..

ആ കാറ്റില്‍ നിന്റെ  സുഗന്ധം അവിടമാകെ പരന്നു ..
അല്‍പ്പനേരം ഞാന്‍ അതിന്റെ  ചുവട്ടിലിരുന്നു, ഓര്‍മകള്‍ ചിറകടിചെത്തി എന്റെ മനസിലേക്ക്...
ഒപ്പം കണ്ണ് നിറയുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല  ..

ആരെയോ  കാത്തു നീ നില്‍ക്കുന്നുവെന്നു കരുതി അന്നു ഞാന്‍ കാണാത്ത മട്ടില്‍ കടന്നു പോയി.
എല്ലാം അറിഞ്ഞിട്ടും ഏന്തേ നീ  പറഞ്ഞില്ല , നിന്റെ കണ്ണുകളും മനസ്സും  തേടിയത് എന്നെ ആണെന്ന്..
അന്ന് നീ ആ മരക്കൊമ്പില്‍ നഖം കൊണ്ട് കോറിയിട്ട വാക്കുകള്‍ ..
തെളിഞ്ഞു തന്നെ നില്‍ക്കുന്നു ഇന്നും ആ കൊമ്പിലും എന്റെ  മനസ്സിലും  ...
 
ആ മരത്തിനെ സാക്ഷി നിര്‍ത്തി  നൂറു നൂറു സ്വപ്നങ്ങള്‍ കണ്ടിരുന്നു അന്ന് നമ്മള്‍....
ഇന്നാ മരക്കൊമ്പ് കരിഞ്ഞിതാ വാടി നില്‍ക്കുന്നു   നമ്മള്‍ കണ്ട സ്വപ്നങ്ങള്‍ പോലെ..


ഇപ്പോള്‍ ആ മരം പഴയതിനേക്കാള്‍ സുന്ദരിയാണ്  ..
ആ മരക്കൊമ്പും, മരവും നമുക്കിപ്പോള്‍ അന്ന്യമാണ് ..
പുതിയ അവകാശികള്‍ വന്നിരിക്കുന്നു അതിന്..
 
ഒത്തിരി ഒത്തിരി പ്രണയങ്ങള്‍ക്കും, പ്രണയ സ്വപ്നങ്ങളും
മൂക സാക്ഷിയായ് നിന്ന് ആ മരം അവരോടെല്ലാം പറയുന്നുണ്ടാവും 
"ഞാന്‍ ഇതെത്ര കണ്ടതാ മക്കളെ ".എന്ന് .


ഞാന്‍ തിരികെ പോരാന്‍ നേരം ആ കാറ്റിതാ വീണ്ടും
എന്റെ കണ്ണുനീര്‍ കാറ്റില്‍ തുടച്ചു ആ മരമെന്നെ യാത്രയാക്കി.........

3 comments:

Lipi Ranju said...

>>മരം അവരോടെല്ലാം പറയുന്നുണ്ടാവും
"ഞാന്‍ ഇതെത്ര കണ്ടതാ മക്കളെ ".എന്ന് <<
കൊള്ളാം... നന്നായി ഇഷ്ടപ്പെട്ടു ....
സീതയുടെ പോസ്റ്റിലെ കമന്റ്‌ വഴി എത്തിയതാ
ഇവിടെ... വരവ് വെറുതെയായില്ല ... :)

SUDHI said...

ഇവിടെ വന്നതിനും ഈ പോസ്റ്റുകള്‍ വായിച്ചതിനും നന്ദി ട്ടോ ....ഇനിയും ഇതുവഴി വരുക സമയം കിട്ടുമ്പോള്‍ .

സീത* said...

ഹലോ സാറേ...നന്നായീട്ടോ...പ്രപഞ്ചം നമ്മുടെ ജീവിതങ്ങൾക്ക്കെത്ര മാത്രം സാക്ഷ്യം വഹിക്കുന്നുവെന്ന് കുറച്ച് വാക്കുകളിൽ വരച്ചു കാട്ടി...ഇപ്പോ തലേൽ മുണ്ടിട്ടാണൊ നടക്കണേ...ഹിഹി..ആരേലും കൊട്ടേഷനുമായി വന്നോ..ങ്ങേയ്...എന്റെ കയ്യിൽ ആ കവിതയുണ്ട് ലിങ്ക് ഞാനെത്തിക്കാം ട്ടോ...