താളുകള്‍

Saturday, 16 April 2011

കന്യാകുമാരിയിലെ കവിത ...!!


കന്ന്യാകുമാരി തന്നെ ആണ് കവിത
കന്യാകുമാരിയില്‍ പോയിട്ടുണ്ടോ .?
അവിടുത്തെ അസ്തമയം കണ്ടിട്ടുണ്ടോ ..?
ബംഗാള്‍ ഉള്‍ക്കടലും , ഇന്ത്യന്‍ മഹാ സമുദ്രവും ,അറബി ക്കടലും, സംഗമിക്കുന്നിടത്  അര്‍ക്കന്‍ തന്റെ ഒരു പകല്‍ സഞ്ചാരം അവസാനിപ്പിച്ചു ആഴിയില്‍ മുങ്ങുന്ന ആ അസ്തമയ കാഴ്ച  ..!! 
അതിലും മനോഹാരിത ഏത് കവിതയ്ക്ക് നല്‍ക്കാന്‍ കഴിയും , അല്ലെങ്കില്‍ അത് തന്നെ ഒരു കവിതയല്ലേ ...??

നിത്യ കന്യകയാം ദേവി കനിഞ്ഞു അനുഗ്രഹം ചൊരിയുന്ന ,

കന്യാകുമാരിയില്‍  പോയിട്ടില്ലെങ്കില്‍ പോകുക , 
പോയി അസ്തമയം കാണുക .....
കടലിലൂടെ
വിവേകാനന്ത പാറയിലേക്ക്‌ ഒരു ബോട്ട് യാത്ര നടത്തുക...

എന്റെ ക്യാമറയില്‍ പതിഞ്ഞ അസ്തമന കാഴ്ചക്ക് നേരില്‍ കാണുന്ന ആ ഒരു അനുഭൂതി അല്ലെങ്കില്‍ നിര്‍വൃതി നല്‍ക്കാന്‍ കഴിയില്ല ..
അത് കൊണ്ട് ..  
Don't miss it ..


5 comments:

ayyopavam said...

good

Naushu said...

കൊള്ളാം ....

സീത* said...

കന്യാകുമാരി...എന്റെ വേരുകളുറങ്ങുന്ന ദേശം...അതുകൊണ്ട് തന്നെ ഈ പോസ്റ്റെനിക്കിഷ്ടായി...ചായക്കൂട്ടുകൾ പോലെ ചിതറിക്കിടക്കുന്ന മണൽത്തരികൾ കണ്ടുവോ...പല വർണ്ണത്തിൽ...ഒരു തേങ്ങലിന്റെ കഥ പറയാനുണ്ടാവും അതിനു...മുടങ്ങിപ്പോയ ഒരു മാംഗല്യത്തിന്റെ കഥ...പിന്നെ തിരകൾക്കും പറയാനുണ്ടാവും ഒരു മാരിയമ്മയുടെ കഥ...നായ്ക്കളോടൊപ്പം അലഞ്ഞു നടന്ന ഒരു മാരിയമ്മ..എവിടെ നിന്നോ വന്ന് എങ്ങോട്ടേക്കോ മറഞ്ഞു പോയ മനസ്സിന്റെ സമനില തെറ്റിയ മാരിയമ്മ....മധുസൂദനൻ നായർ സാറിന്റെ കവിത “മാരിയമ്മ്” വായിക്കു...

സീത* said...

നേരത്തെ ഇട്ട കമെന്റിൽ ഒരു തെറ്റുണ്ടായിരുന്നു സുധി ശ്രദ്ധിച്ചില്ലാന്നു തോന്നണു.. “മാരിയമ്മ”എന്നാണെഴുതിയത് ഞാൻ...അത് മായിയമ്മ ആണു...പിന്നൊരു കാര്യം കൂടെ ഇവിടുന്നു കന്യാകുമാരിയുടെ ഒരു ഫോട്ടോ ഞാനെടുക്കുന്നു അനുവാദം ചോദിക്കാതെ...ഒരു ബ്ലോഗ് വരുന്നുണ്ട് എന്റെ പേജിൽ കന്യാകുമാരിയുടെ ഗൃഹാതുര സ്മരണകളുമായി...അതിലിടാനാണ്...ഒരു കാഴ്ചയും ക്യാമറയിൽ പകർത്തുന്ന സ്വഭാവമെനിക്കില്ലാത്തതിന്റെ ബുദ്ധിമുട്ട്...

SUDHI said...

ഇവിടെ വന്നു എന്റെ ഈ ബ്ലോഗുകള്‍ വായിച്ചവര്‍ക്കൊക്കെ ഒരായിരം നന്ദി ...
സീതേ ... ഫോട്ടോ എടുത്തതില്‍ പരാതിയില്ല ട്ടോ പക്ഷെ ആ ഫോട്ടോ ഇടുന്ന ബ്ലോഗ്‌ സുപ്പെര്‍ ആകണം ട്ടോ ....
മായിയമ്മ ഞാന്‍ വായിച്ചിട്ടില്ല ..( തപ്പികൊണ്ടിരിക്കുന്നു ) ....
കയ്യില്‍ ഉണ്ടെങ്കില്‍ മെയില്‍ ചെയ്യുമോ ...