താളുകള്‍

Tuesday 26 April 2011

murudeshwaram - മുരുഡേശ്വര സന്നിധിയില്‍

!! ഓം:നമോ ഭഗവതേ .. രുദ്രായ !!


 മൂകാംബികയില്‍ നിന്നും (കൊല്ലൂര്‍ ) ബസ്സില്‍ ഭട്കല എന്ന ഗ്രാമം വഴി 68കിലോമീറ്ററുകള്‍ സഞ്ചരിച്ചു ഞങ്ങള്‍ ബൈന്ദൂര്‍ എന്ന ചെറിയ പട്ടണത്തില്‍ എത്തി അവിടെ നിന്നും ആളുകളെ കുത്തി നിറച്ചു ട്രിപ്പ് അടിക്കുന്ന ടെമ്പോയില്‍ 8 കിലോമീറ്ററുകള്‍ യാത്രചെയ്തു അതിപുരാതനമായ ഒരു ശിവ ക്ഷേത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന  മുരുഡേശ്വരത്തു എത്തിചേര്‍ന്നു.

ഒട്ടനേകം തമിള്‍, കന്നഡ ,തെലുങ്ക്‌ സിനിമകളിലൂടെ പ്രസിദ്ദമായ ഭീമാകാരമായ ഒരു ശിവ പ്രതിമയും അതിനടുത്തായി ആകാശം മുട്ടുന്ന ഒരു ഗോപുരവും അടങ്ങുന്ന ഒരു ഉദ്യാനം കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നതാണ് മുരുഡേശ്വരം .
അങ്ങനെ ജഗത്മാതാ ആദിപരാശക്തി മൂകാംബികാദേവി എന്ന അമ്മയെയും , കാലഭൈരവന്‍ കൈലാസനാഥന്‍ എന്റെ ഇഷ്ട ദൈവം ശിവനെയും കണ്ടു വീണു കിട്ടിയ ഈ അവധികള്‍ ഉത്സവമാക്കി ഞങ്ങള്‍ മുരുഡേശ്വരത്തു നിന്നും പൂനെ - എറണാകുളം ട്രെയിനില്‍ തിരിച്ചു നാട്ടിലേക്ക് പോന്നു .

 
ഒരു രഹസ്യം പറയട്ടെ ഈ യാത്രയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും 
ആകെ ചിലവായത് വെറും 1700 രൂപയില്‍ താഴെ മാത്രമാണ് .
simply the best 
എന്ന് വിശേഷിപ്പിക്കാം ഈ യാത്രയെ 


ഈ ലിങ്കുകള്‍ കൂടി വായികുക 
..................................
**~*~***~*~** 
!! ശുഭം !!
-*-
 * 

1 comment:

സീത* said...

നല്ല വിവരണം കേട്ടോ...പക്ഷേ ഒന്നിച്ച് പോസ്റ്റണ്ടായിരുന്നു..കൊലൂരിൽ ഞാനും പോയിട്ടുണ്ട്...കുടജാദ്രിയിലേക്കുൾല യാത്രയും സൌപർണ്ണികയുടെ തണുപ്പും ഇന്നും ഓർമ്മകളിൽ നിന്നും മാഞ്ഞിട്ടില്യ...പ്രവാസത്തിനിടയ്ക്ക് മധുരമുള്ളൊരോർമ്മയായ് അത് മനസ്സിൽ അവശേഷിക്കുന്നു...ഒന്നു കൂടെ ആ ഓർമ്മകൾക്ക് നിറം പകർന്നതിനു നന്ദി