താളുകള്‍

Friday 11 March 2011

Aruna Shanbaug ( mercy killing )

         തരിക ദയാവധം      
  Aruna Shanbaug

കാണുന്നു ഞാനിന്നു വാതായനങ്ങളില്‍ -
വന്നിതാ നില്‍ക്കുന്നു കാലന്റെ കിങ്കരന്‍
എന്തിനു വേണ്ടി മടിക്കുന്നു നിങ്ങളീ -
കേവലം മര്‍ത്ത്യന്റെ മരണം കുറിക്കുവാന്‍

ജീവിച്ചിരിക്കുന്ന പ്രേതം കണക്കെ ഞാന്‍ -
രാപ്പകല്‍ എണ്ണിയെന്‍  അക്കങ്ങള്‍ തീര്‍ന്നുപോയ്‌
സ്മ്രിതികള്‍ മരിച്ചോരെന്‍ ജീവിത യാത്രയില്‍ -
വായു വലിക്കുന്നോരുടല്‍ മാത്രം ബാക്കിയായ്

മനസിന്‍ അറകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കില്‍ -
സ്വപ്നത്തിലെങ്കിലും ജീവിച്ചു തീര്‍ത്തേനെ
പ്രജ്ഞ ഇല്ലതോരെന്‍ ജീവനെ നോക്കിയീ-
ലോകവും  മരണവും കൊഞ്ഞനംകുത്തുന്നു

അവസാന വാക്കായ മേലാവില്‍ ചെന്നുഞാന്‍ -
കരുണതന്‍ കണ്ണുകള്‍ എന്നില്‍ പതിയുവാന്‍
നീതിതന്‍ നിയമങ്ങള്‍ കീറി മുറിച്ചവര്‍ -
പാടേ നിഷേദിച്ചു അന്നുമെന്‍വാക്കുകള്‍

മണ്ണും മതങ്ങളും നീതിപീഠംങ്ങളും -
കേള്‍ക്കാതെ  പോയൊരെന്‍ രോദനം കേള്‍ക്കുക
എന്തിനും ഏതിനും വാദം നിരത്തുന്നോര്‍ -
ഒരു മാത്ര വന്നെന്നെ ഒരു നോക്ക്  കാണുക  -
ഒരു നേരമെങ്കിലും   കൂടെ കഴിയുക -
ഒരു ഞൊടി എങ്കിലും എന്‍ പ്രജ്ഞ കിട്ടിയാല്‍ -
താനേ വരിച്ചിടും ഞാനീ മരണത്തെ ..

എന്തിനു വേണ്ടി മടിക്കുന്നു നിങ്ങളീ -
കേവലം മര്‍ത്ത്യന്റെ മരണം കുറിക്കുവാന്‍ ..!!

3 comments:

Anonymous said...

Very touching. Really sad. Wish she could die with respect.

Unknown said...

THANX CHECHEE ...

സീത* said...

ആഗ്രഹിക്കുന്നവർക്ക് നേരെ കണ്ണടച്ച് പ്രതീക്ഷിക്കാത്തവരെ തട്ടിപ്പറിച്ച് ചിരിക്കുന്ന മരണമെന്ന കാട്ടാളൻ...ദയാവധം ഇങ്ങനെയുള്ള സാഹചര്യങ്ങളിലാകാമെന്നാണു പറേണത്...കൊള്ളാം സുധീ മനോഹരമായി പറഞ്ഞു